Fire | മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; 7 പേര്‍ വെന്തുമരിച്ചു; 40 പേര്‍ക്ക് പരുക്ക്

 


മുംബൈ: (KVARTHA) ഗോരേഗാവിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഏഴ് പേര്‍ വെന്തുമരിച്ചു. 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച (06.10.2023) പുലര്‍ചെ ഏകദേശം 3 മണിയോടെയാണ് സംഭവം നടന്നത്.

ഏഴുനില കെട്ടിടത്തിന്റെ സമീപത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും അഗ്‌നിക്കിരയായി. വിവരമറിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ഉടന്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പാര്‍കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന തുണിക്ക് തീപ്പിടിച്ചതിനെ തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.

Fire | മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; 7 പേര്‍ വെന്തുമരിച്ചു; 40 പേര്‍ക്ക് പരുക്ക്


Keywords: News, National, National-News, Accident-News, 7 Died, 40 Injured, Mumbai News, Massive Fire, 7 Storey Building, Suburb Goregaon, 7 Died, 40 injured in massive fire at 7-storey building in Mumbai suburb Goregaon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia