Bus accident | ബസ് നദിയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; പലരും കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

 


ADVERTISEMENT

റാഞ്ചി: (www.kvartha.com) ജാർഖണ്ഡിലെ ഹസാരിബാഗിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ബസിൽ 50 ഓളം പേർ ഉണ്ടായിരുന്നു. പലരും കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. തതി ജാരിയയിലെ സിവാനെ പാലത്തിന് സമീപമായിരുന്നു അപകടം. ഗിരിദിയിൽ നിന്ന് റാഞ്ചിയിലേക്ക് പോവുകയായിരുന്നു ബസ്.
  
Bus accident | ബസ് നദിയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; പലരും കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

അപകടത്തിൽ 45 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഹസാരിബാഗിലെ ഷെയ്ഖ് ഭിഖാരി മെഡികൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞയുടൻ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഇതിനുശേഷം പൊലീസ് സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ ബസിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. എല്ലാവരും റാഞ്ചിയിലെ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നുവെന്നാണ് വിവരം.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia