Accidental Death | ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം; 27 പേര്‍ക്ക് പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെറാഡൂണ്‍: (www.kvartha.com) തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.  ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് സംഭവം. ഗുജറാത് സ്വദേശികളാണ് ദാരുണമായി മരിച്ചത്.
Aster mims 04/11/2022

വാഹനത്തില്‍ 35 പേരുണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം ഗംഗ്‌നാനിയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങള്‍ പ്രദേശത്തെത്തി.

ഉത്തരാഖണ്ഡില്‍ പലയിടത്തും രൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഇതിനിടെയാണ് അപകടം. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്റ്റര്‍ സൗകര്യവും ഒരുക്കി. 

Accidental Death | ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം; 27 പേര്‍ക്ക് പരുക്ക്


Keywords:  News, National, National-News, Accident-News, News-Malayalam, Dehradun, Dead, Bus, Gujarat, Pilgrims, Gorge, Accident, Uttarakhand, 7 Dead As Bus Carrying Gujarat Pilgrims Falls Into Gorge In Uttarakhand.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script