Bodies Recovered | കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് അര്‍ജുനടക്കം 10 പേര്‍; വാര്‍ത്തയായതിന് പിന്നാലെ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയും; 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി


മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അധികൃതര്‍
ബംഗളൂരു: (KVARTHA) കര്‍ണാടകയില്‍ (Karnataka) മണ്ണിടിച്ചിലില്‍ (Landslides) കുടുങ്ങിയത് (Trapped) കോഴിക്കോട് (Kozhikode) കണ്ണാടിക്കല്‍ സ്വദേശിയായ (Kannadikal Native) ലോറി ഡ്രൈവര്‍ (Lorry Driver) അര്‍ജുനടക്കം (Arjun) 10 പേരെന്ന് ഉത്തര കന്നഡ ഡപ്യൂടി കമിഷണര്‍ ആന്‍ഡ് ജില്ലാ മജിസ്‌ട്രേറ്റ് ലക്ഷ്മിപ്രിയ അറിയിച്ചു. അര്‍ജുനെ കുറിച്ച് ഇതുവരെ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല. മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഏഴുപേരുടെ മൃതദേഹങ്ങള്‍ (Dead Bodies) കണ്ടെത്തിയിട്ടുണ്ടെന്നും മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് (Gangavali River) ഒഴുകി പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍.
അതുകൊണ്ടുതന്നെ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. എട്ടു വയസ്സുള്ള കുട്ടിയടക്കം ഏഴു പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ അഞ്ചു പേര്‍ ഒരു കുടുംബത്തില്‍ ഉള്ളവരാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. ഇതിനരികിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കടയുടമ ലക്ഷ്മണ്‍ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകന്‍ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേര്‍ ഡ്രൈവര്‍മാരാണ് എന്നാണ് സൂചന. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞുതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഗംഗാവേലി നദിക്ക് സമീപത്തുള്ള ഉളവരെ എന്ന പ്രദേശത്താണ് മഴയും മണ്ണിടിച്ചിലും ഏറെ ദുരന്തം വിതച്ചത്. ഇരുപതോളം വീടുകളാണ് ഇവിടെ മഴയില്‍ തകര്‍ന്നത്.
മൂന്നുദിവസം മുമ്പാണ് കര്‍ണാടകയിലെ അങ്കോളയില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയില്‍ നിന്നുള്ള ജിപിഎസ് സിഗ്‌നല്‍ ഒടുവിലായി ലഭിച്ചത് മണ്ണിടിച്ചിലുണ്ടായ അതേസ്ഥലത്തുനിന്നാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.
മൂന്നു ദിവസം മുമ്പാണ് സംഭവം നടന്നതെങ്കില്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപോര്‍ട് ചെയ്തതോടെയാണ് മുഖ്യമന്ത്രി അടക്കമുള്ള പലരും വിവരങ്ങള്‍ അറിയുന്നത്. അര്‍ജുന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടു. അര്‍ജുന്‍ എട്ടാം തിയതിയാണ് വീട്ടില്‍ നിന്ന് പോയത്. 15-ാം തിയതി രാത്രിവരെ ഭാര്യയുമായി സംസാരിച്ചിട്ടുണ്ട്. ലോറിയുടെ മറ്റൊരു ഡ്രൈവറുമായും അര്‍ജുന്‍ സംസാരിച്ചിരുന്നുവെന്നാണ് അറിഞ്ഞതെന്നും സഹോദരി പറഞ്ഞു.
സ്ഥിരമായി കര്‍ണാടകയില്‍ പോയി ലോറിയില്‍ മരമെടുത്ത് വരികയാണ് അര്‍ജുന്‍. അങ്ങനെ പോകുമ്പോള്‍ രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ട്. ഇപ്പോള്‍ ലോറിയില്‍ നിന്നുള്ള ജിപിഎസ് സിഗ്‌നല്‍ വരുന്നത് അപകടം നടന്ന സ്ഥലത്തുനിന്നാണ്. അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. മണ്ണ് മാറ്റി റോഡിലെ തടസ്സം നീക്കാനുള്ള നടപടികളാണ് അവര്‍ സ്വീകരിക്കുന്നത്. ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അര്‍ജുന്റെ സഹോദരി ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഇടപെടുമെന്ന് നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും അറിയിച്ചിരുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ അദ്ദേഹം കര്‍ണാടകയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അടിന്തരമായി ഇടപെടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് വിവരം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്ററില്‍ നിന്നും എസ് ഡി എം എയില്‍ നിന്നും കര്‍ണാടക സര്‍കാരിന് അടിയന്തരമായ സന്ദേശം അയച്ചതായി മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച രാവിലേയും അവരുമായി ബന്ധപ്പെട്ടു. തിരച്ചിലിന് വേഗത പോരെന്ന അര്‍ജുന്റെ ബന്ധുക്കളുടേയും യൂനിയന്‍കാരുടേയും പരാതി കര്‍ണാടക സര്‍കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എത്രയും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാമെന്ന് അവര്‍ സമ്മതിച്ചതായും മന്ത്രി പറഞ്ഞു. ഏകോപനത്തിനായി എസ് ഡി എം എ മെമ്പര്‍ സെക്രടറി ശേഖര്‍ കുര്യാക്കോസിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയായതിനാല്‍ കുന്നും മലയുമെല്ലാം കുതിര്‍ന്നുനില്‍ക്കുന്ന അന്തരീക്ഷമാണ്. അതുകൊണ്ടുതന്നെ മലയോരമേഖലയിലൂടെയുള്ള യാത്രയില്‍ അതീവ ശ്രദ്ധവേണം. യാത്ര ആവശ്യമെങ്കില്‍ നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പിഎ മുഹമ്മദ് റിയാസും അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. നടപടികള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.