SWISS-TOWER 24/07/2023

Film Awards | 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു വിതരണം ചെയ്തു; മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുന്‍; പ്രത്യേക പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രന്‍സ് എറ്റുവാങ്ങി

 


ന്യൂഡെല്‍ഹി: (KVARTHA) 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഡെല്‍ഹിയില്‍ വിതരണം ചെയ്തു. ഫീചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം വിതരണം ചെയ്തത്.

'പുഷ്പ' സിനിമയിലൂടെ അല്ലു അര്‍ജുന്‍ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മിമി എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ കൃതി സനോണ്‍ ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഗംഗുഭായ് കത്തിയാവാഡി എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ ആലിയ ഭട്ട് ഏറ്റുവാങ്ങി.

മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം' ആണ്. 'ഹോം' സിനിമയിലൂടെ ലഭിച്ച പ്രത്യേക പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രന്‍സ് എറ്റുവാങ്ങി. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം മലയാളിയായ ശാഹി കബീര്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം 'മേപ്പടിയാന്‍' ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി.

നോണ്‍ ഫീചര്‍ വിഭാഗത്തില്‍ മലയാളത്തിന് രണ്ട് പുരസ്‌കാരങ്ങള്‍ ആണ് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് മൂന്നാം വളവ് നിര്‍മിച്ചത്. ജൂറിയുടെ മുക്തകണ്ഠമായ പ്രശംസ നേടിയാണ് മൂന്നാം വളവ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദ്രൗപതി മുര്‍മുവില്‍ നിന്ന് ഗോകുലം ഗോപാലന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

നോണ്‍ ഫീചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' എന്ന ചിത്രത്തിനാണ്. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി. നടി വഹീദ റഹ് മാന്‍ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങി.

Film Awards | 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു വിതരണം ചെയ്തു; മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുന്‍; പ്രത്യേക പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രന്‍സ് എറ്റുവാങ്ങി



Keywords: News, National, National-News, Entertainment, Entertainment-News, 69th National Film Awards, Ceremony, Distributed, President, Droupadi Murmu, Vigya Bhavan, Malayalam Movie, Director, Vishnu Mohan, Actor, Meppadiyan, Home, Indrans, 69th National Film Awards distributed.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia