കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ രാജ്യം 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; ചരിത്രം കുറിച്ച് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അതിഥികളായെത്തുന്നത് പത്തു രാഷ്ട്രത്തലവന്‍മാര്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 26.01.2018) കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ രാജ്യം വെള്ളിയാഴ്ച 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പുഷ്പചക്രം അര്‍പ്പിച്ചു. ചരിത്രത്തിലാദ്യമായി പത്തു രാഷ്ട്രത്തലവന്‍മാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥികളായി ഒരുമിച്ച് പങ്കെടുക്കുന്നത്.

പതാക ഉയര്‍ത്തിയതിനു പിന്നാലെ അശോകചക്രം അടക്കമുള്ള സേനാ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു. തുടര്‍ന്ന് രാജ്പഥിലൂടെ കര-നാവിക-വ്യോമ സേനകളുടെ പരേഡ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രാവിലെ തന്നെ ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി.

 കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ രാജ്യം 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; ചരിത്രം കുറിച്ച് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അതിഥികളായെത്തുന്നത് പത്തു രാഷ്ട്രത്തലവന്‍മാര്‍

ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പൂര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ആസിയാന്‍ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും അതിഥികളായെത്തിയത്.

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാകിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ നുഴഞ്ഞു കയറുമെന്ന ഇന്റലിജന്റ്‌സ് വിവരത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീരില്‍ അനിഷ്ട സംഭവങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി.

ഡെല്‍ഹിയില്‍ പതിനായിരക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്പഥ് മുതല്‍ ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റര്‍ പരേഡ് വീഥിയിലുടനീളം ഷാര്‍പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയ നിരീക്ഷണവും ഉറപ്പാക്കും.

ആകാശത്ത് അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ തടയാന്‍ ഡ്രോണിന്റെ സഹായവും തേടും. വ്യോമസേനയും പരേഡ് സമയത്ത് നിരീക്ഷണവുമായുണ്ടാകും. കേന്ദ്ര സേനയില്‍ നിന്നും ഡെല്‍ഹി പോലീസില്‍ നിന്നുമായി 60,000 പേരെയാണ് സെന്‍ട്രല്‍ ഡെല്‍ഹിയിലേക്കു മാത്രമായി വിന്യസിച്ചിരിക്കുന്നത്. തിരക്കേറിയ ചന്തകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി.

ഗതാഗതം സുഗമമാക്കുന്നതിന് 1500 പേരെയാണ് ട്രാഫിക് പോലീസ് നിയോഗിച്ചിരിക്കുന്നത്. പരേഡ് വീഥിയല്ലാതെ മറ്റു ചിലയിടങ്ങളിലും ഇത്തവണ പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട്. അവിടങ്ങളില്‍ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാമേല്‍നോട്ടം. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരാനോ തിരികെ പോകാനോ രാവിലെ 10.35 മുതല്‍ 12.15 വരെ ഫ് ളൈറ്റുകള്‍ക്ക് അനുമതിയുണ്ടായിരിക്കില്ലെന്നും സുരക്ഷാവിഭാഗം അറിയിച്ചിട്ടുണ്ട്.


Keywords: Unprecedented security for Republic Day, Delhi turns into a fortress, New Delhi, Protection, News, Flag, President, National, Republic Day, Celebration.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia