Covid Study | 6.5 ശതമാനം കോവിഡ് രോഗികളും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഒരു വർഷത്തിനുള്ളിൽ മരണപ്പെട്ടതായി ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്; കൂടുതലും 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ
Aug 22, 2023, 10:09 IST
ന്യൂഡെൽഹി: (www.kvartha.com) 6.5 ശതമാനം കോവിഡ് രോഗികളും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഒരു വർഷത്തിനുള്ളിൽ മരണപ്പെട്ടതായി പഠന റിപ്പോർട്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചവരിൽ രോഗബാധയുടെ ഫലം ഏറെ നാളായി കണ്ടതായും ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
രാജ്യത്തെ 31 ആശുപത്രികളിലെ 14,419 രോഗികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ആശുപത്രി വിട്ട് ഒരു വർഷത്തിനുള്ളിൽ 942 (6.5%) പേർ മരിച്ചതായി പഠനത്തിൽ കണ്ടെത്തി. 2020 സെപ്റ്റംബർ മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 17.1% പേർക്ക് കോവിഡിന് ശേഷമുള്ള അവസ്ഥകൾ അനുഭവപ്പെടുന്നതായി പഠനം റിപ്പോർട്ട് ചെയ്തു.
പുരുഷന്മാരിൽ അപകടസാധ്യത കൂടുതൽ
40 വയസിനു മുകളിൽ പ്രായമുള്ളവരും രോഗങ്ങളുള്ളവരുമായ പുരുഷന്മാരിൽ ആശുപത്രി വിട്ട് ഒരു വർഷത്തിനുള്ളിൽ മരണ സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി. അതേ വിശകലനത്തിൽ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം കൊറോണ വാക്സിൻ എടുത്തവരിൽ മരണ സാധ്യത 60% കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. 18-45 വയസ് പ്രായമുള്ളവരിലും സമാനമായ ഫലങ്ങൾ കണ്ടു.
'കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചതിനുശേഷവും കൂടുതൽ മരണനിരക്ക് കോമോർബിഡ് (ഒരു അസുഖത്തോടൊപ്പം വരുന്ന രോഗം) ആളുകളിൽ കാണപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിനർത്ഥം ലിവർ സിറോസിസ്, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ അവസ്ഥകളുള്ള ആളുകൾ ശ്രദ്ധിക്കണം, കാരണം അവർക്ക് സങ്കീർണമായ കോവിഡ് -19, കോവിഡിന് ശേഷമുള്ള ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്', ഗവേഷകർ പറഞ്ഞു.
പഠനം തുടരുന്നു
2022ൽ ആരംഭിച്ച വാക്‌സിനേഷന്റെ ഫലം കണ്ടെത്താനുള്ള പഠനം നടന്നുവരികയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഇന്ത്യയിൽ കോവിഡിന് ശേഷമുള്ള യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം മനസിലാക്കാൻ രണ്ട് പഠനങ്ങൾ നടത്തുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Coronavirus, COVID-19, Study, Health, Hospital, Discharge, Disease, Patient, Liver, Kidney, 6.5% Covid patients died within a year of hospital discharge: study.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.