Passenger Died | ഡെല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വായില്‍ രക്തസ്രാവം ഉണ്ടായ 60 കാരന്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇന്‍ഡോര്‍: (www.kvartha.com) വിമാനയാത്രയ്ക്കിടെ വായില്‍ രക്തസ്രാവം ഉണ്ടായ 60 കാരനെ രക്ഷിക്കാനായില്ല. അതുല്‍ ഗുപ്ത യാത്രക്കാരനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മഥുരയില്‍നിന്ന് ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് സംഭവം. 

വിമാനത്തില്‍ യാത്ര തുടരുന്നതിനിടെ അതുലിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അധികൃതര്‍ വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തില്‍നിന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതുലിനെ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അതുല്‍ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 
Aster mims 04/11/2022

Passenger Died | ഡെല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വായില്‍ രക്തസ്രാവം ഉണ്ടായ 60 കാരന്‍ മരിച്ചു


അതുലിന് മുമ്പ് തന്നെ ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി വിമാനത്താവള ഡയറക്ടര്‍ പ്രബോദ് ചന്ദ്ര ശര്‍മ പറഞ്ഞു. നോയിഡ സ്വദേശിയായ അതുലിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. 

Keywords:  News,National,India,Flight,Travel,Passenger,died,Health,hospital,Doctor,Dead Body,Top-Headlines, 60-Year-Old Starts Bleeding On Flight, Dies After Emergency Landing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia