Accidental Death | അമിത വേഗതയിലെത്തിയ ട്രക് ഇടിച്ച് സ്‌കൂടര്‍ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം; 6 വയസുകാരനേയും വാഹനത്തേയും കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയെന്ന് ദൃക്‌സാക്ഷികള്‍; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) അമിത വേഗതയിലെത്തിയ ട്രക് ഇടിച്ച് സ്‌കൂടര്‍ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം. യുപിയിലെ മഹോബയിലെ കാണ്‍പൂര്‍-സാഗര്‍ ഹൈവേ എന്‍ എച് 86 ലാണ് ദാരുണ സംഭവം റിപോര്‍ട് ചെയ്തത്. ഉദിത് നാരായണനും(67) പേരക്കുട്ടിയായ സാത്‌വികും(6) ആണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Accidental Death | അമിത വേഗതയിലെത്തിയ ട്രക് ഇടിച്ച് സ്‌കൂടര്‍ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം; 6 വയസുകാരനേയും വാഹനത്തേയും കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയെന്ന് ദൃക്‌സാക്ഷികള്‍; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഉദിത് നാരായണനും പേരക്കുട്ടിയും സ്‌കൂടറില്‍ മാര്‍കറ്റിലേക്ക് പോകുകയായിരുന്നു. ഇരുവരേയും അമിത വേഗതയില്‍ എത്തിയ ട്രക് ഇടിച്ചു തെറിപ്പിച്ചു. ഉദിത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. സാത്‌വികിനെയും സ്‌കൂടറിനെയും ട്രക് കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ആളുകള്‍ ട്രക് ഡ്രൈവറെ വിവരം അറിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആളുകള്‍ റോഡിലേക്ക് വലിയ പാറക്കഷണങ്ങള്‍ ഉരുട്ടിയിട്ട് ട്രക് നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ട്രക് ഡ്രൈവറെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുകയുമുണ്ടായി. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് ട്രകും പിടിച്ചെടുത്തു.

Keywords: 6-Year-Old, Grandfather On Scooty Died After Crash, New Delhi, News, Accidental Death, Police, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia