SWISS-TOWER 24/07/2023

Found Dead | ഉപേക്ഷിക്കപ്പെട്ട വീട്ടിലെ പ്ലാസ്റ്റിക് സ്റ്റോറേജ് വീപ്പയ്ക്കുള്ളില്‍ 6 വയസുകാരിയുടെ അഴുകിയ മൃതദേഹം; ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഉപേക്ഷിക്കപ്പെട്ട വീട്ടിലെ പ്ലാസ്റ്റിക് സ്റ്റോറേജ് വീപ്പയ്ക്കുള്ളില്‍ ആറുവയസുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 13ന് ഭിവണ്ടിയിലെ കാമത് ഘറിലെ ഫെനെ ഗ്രാമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മകളെ കാണാനില്ലെന്ന് കാട്ടിയുള്ള ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. വെള്ളിയാഴ്ചയാണ് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റോറേജ് വീപ്പയ്ക്കുള്ളി
ല്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Found Dead | ഉപേക്ഷിക്കപ്പെട്ട വീട്ടിലെ പ്ലാസ്റ്റിക് സ്റ്റോറേജ് വീപ്പയ്ക്കുള്ളില്‍ 6 വയസുകാരിയുടെ അഴുകിയ മൃതദേഹം; ഒരാള്‍ അറസ്റ്റില്‍

മൃതദേഹം മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ടത്തിനായി അയച്ചു. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാടര്‍ സ്റ്റോറേജ് വീപ്പയ്ക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താന്‍ പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും സീനിയര്‍ ഇന്‍സ്പെക്ടര്‍ ചേതന്‍ കാകഡെ പറഞ്ഞു.

പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം ഭിവണ്ടി ടൗണ്‍ പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords:  6 Year Old Girl Found Dead In House, Mumbai, News, Girl Found Dead, Arrested, Police, Dead Body, Missing, Complain, Parents, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia