ആറുവയസുകാരിയെ രണ്ടാനമ്മ ചുട്ടുകൊന്നു; മൃതദേഹം ക്ഷേത്രത്തിന് സമീപം കുഴിച്ചുമൂടി

 


ആഗ്ര: (www.kvartha.com 25.09.2014)ആറുവയസുകാരിയെ രണ്ടാനമ്മ ചുട്ടുകൊന്നു. കൊലപാകത്തിനുശേഷം മൃതദേഹം മൃതദേഹം ഭര്‍ത്താവ് ജോലി ചെയ്യുന്ന ക്ഷേത്രത്തിന് സമീപം കുഴിച്ചുമൂടുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

സംഭവം പുറത്തായതോടെ രണ്ടാനമ്മയായ അര്‍ച്ചന(22)യെ പോലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.   അര്‍ച്ചന കുട്ടിയെ തീക്കൊളുത്തി കൊന്നശേഷം മകളെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട്  ഭര്‍ത്താവിനെ സമീപിച്ചു. അതിനുശേഷം   സഹോദരീപുത്രനോട്  കുട്ടിയെ ജീവനോടെ കത്തിച്ചുവെന്ന സത്യം തുറന്നുപറയുകയായിരുന്നു.

ഇതില്‍ കുപിതനായ സഹോദരീ പുത്രനാണ് പോലീസിനെ വിവരമറിയിച്ചത്.  കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകി കയറ്റിയാണ് കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ജീവിച്ചിരുന്നാല്‍ തന്റെ ഒന്നരവയസുള്ള മകന്റെ ഭാവിക്ക് അത് തടസമാകുമെന്ന ഭയമാണ് അര്‍ച്ചനയെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്.

ആറുവയസുകാരിയെ രണ്ടാനമ്മ ചുട്ടുകൊന്നു; മൃതദേഹം ക്ഷേത്രത്തിന് സമീപം കുഴിച്ചുമൂടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജില്ലയില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; വൈദ്യുതി മോഷണം പിടികൂടി
Keywords:  6-year-old girl allegedly buried alive by step-mother in Agra,Husband, Son, Temple, Arrest, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia