ഗ്രാമത്തിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ബസ് കാത്തുനില്‍ക്കെ അമിത വേഗതയിലെത്തിയ ട്രക്ക് കയറി ആറ് വയസുകാരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 20.05.2020) കിഴക്കന്‍ ഉത്തരപ്രദേശിലെ മെയ്ന്‍പുരി ജില്ലയില്‍ ആറ് വയസുകാരി ചൊവ്വാഴ്ച രാവിലെ അമിത വേഗതയിലെത്തിയ ട്രക്കിടിച്ച് മരിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച ബസ് കാത്തുനില്‍ക്കെ അമിത വേഗത്തിലെത്തിയ അടുത്തുള്ള ക്വാറിയില്‍ നിന്ന് കല്ലുമായി പോകുകയായിരുന്ന ട്രക്ക് ഇടിച്ചാണ് ആറുവയസ്സുകാരി മരിച്ചത്.

മെയ്ന്‍പൂരി ജില്ലയില്‍ നിന്ന് സിതാപൂര്‍ ജില്ലയിലെ ഗ്രാമത്തിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു കുട്ടി. ഹരിയാനയിലാണ് കുട്ടിയുടെ അച്ഛനും അമ്മയും ജോലി ചെയ്യുന്നത്.

തിങ്കളാഴ്ച ഹരിയാനയില്‍ നിന്ന് കുടുംബം ഉത്തര്‍പ്രദേശിലെത്താന്‍ ഒരു ട്രക്കില്‍ കയറുകയായിരുന്നു. ഗ്രാമത്തിന് സമീപം ഇറങ്ങാമെന്ന് കരുതിയെങ്കിലും അതിര്‍ത്തിയില്‍ വച്ച് ട്രക്ക് പൊലീസ് തടഞ്ഞു. ''ലോക്ക്ഡൗണ്‍ ജീവിതം തകര്‍ത്തതോടെ എങ്ങനെയും നാട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഒരു ട്രക്കില്‍ കയറി പോന്നത്.'' പ്രിയങ്കയുടെ അച്ഛന്‍ ശിവ്കുമാര്‍ പറഞ്ഞു.

ഗ്രാമത്തിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ബസ് കാത്തുനില്‍ക്കെ അമിത വേഗതയിലെത്തിയ ട്രക്ക് കയറി ആറ് വയസുകാരിക്ക് ദാരുണാന്ത്യം

തുടര്‍ന്ന് പൊലീസ് ഇവരെ അതിര്‍ത്തിയില്‍ ഇറക്കി. പിന്നീടുള്ള യാത്രക്ക് സര്‍ക്കാര്‍ ബസ് ഒരുക്കിയിട്ടുണ്ടെന്നും ഉടന്‍ വരുമെന്നും പറഞ്ഞ പൊലീസ് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ റോഡിന് ഒരു വശത്തായി ബസ് കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. പെട്ടന്ന് അമിത വേഗതയില്‍വന്ന മറ്റൊരു ട്രക്ക് ആറുവയസ്സുകാരി പ്രിയങ്കയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Keywords:  News, National, India, Lucknow, Death, Girl, Accident, Parents, Police, bus, Travel, Transport, 6 Year Old Dies After Speeding Truck Runs Her Over
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia