SWISS-TOWER 24/07/2023

Stray Dogs | 'കരാട്ടെ ക്ലാസിന് പോകുകയായിരുന്ന 6 വയസുകാരനെ കടിച്ചുകീറി തെരുവുനായ്ക്കള്‍'; ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

 


ADVERTISEMENT

അമരാവതി: (KVARTHA) ആന്ധ്രയില്‍ കരാട്ടെ ക്ലാസിന് പോകുകയായിരുന്ന ആറ് വയസുകാരനെ കടിച്ചുകീറി തെരുവുനായ്ക്കള്‍. ഗുണ്ടൂര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. കാര്‍ത്തികേയയെന്ന ആറ് വയസുകാരനാണ് നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് അറിയിച്ചു.

Stray Dogs | 'കരാട്ടെ ക്ലാസിന് പോകുകയായിരുന്ന 6 വയസുകാരനെ കടിച്ചുകീറി തെരുവുനായ്ക്കള്‍'; ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

കാര്‍ത്തികേയയെ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ച് നായ്ക്കള്‍ കുട്ടിയെ കടിച്ചു കീറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒടുവില്‍ ബൈകിലെത്തിയ യാത്രക്കാരനാണ് കാര്‍ത്തികേയയെ രക്ഷിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

സ്‌കൂള്‍ അവധിക്കായാണ് കാര്‍ത്തികേയ അമരാവതിയിലെത്തിയത്. അവിടെ നിന്നും കരാട്ടെ ക്ലാസില്‍ പോകുന്നതിനിടെയായിരുന്നു തെരുവ് നായ്ക്കളുടെ ആക്രമണം. കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈദരാബാദിലാണ് ഉള്ളത്. ഇവരെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതായും പൊലീസ് പറഞ്ഞു.

Keywords:  6-year-old boy attacked by stray dogs in Andhra Pradesh's Guntur, video goes viral, Andra, News, Attacked, Stray Dogs, Injured, Hospitalized, Video, Social Media, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia