രാജ്യസഭയില്‍ പ്ലകാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു; 6 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍
Aug 4, 2021, 15:21 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.08.2021) രാജ്യസഭയില്‍ പ്ലകാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ക്കെതിരെ നടപടി. ആറ് എം പിമാര്‍ ഒരു ദിവസം സഭാനടപിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ ബുധനാഴ്ച സഭയില്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ ബുധനാഴ്ച നടുക്കളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ലകാര്‍ഡ് ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ ആറ് എം പിമാര്‍ക്കെതിരെയാണ് നടപടി. ഡോല സെന്‍, നദിമുള്‍ ഹക്ക്, അര്‍പിത ഘോഷ്, മൗസം നൂര്‍, ശാന്ത ഛേത്രി, അബിര്‍ രഞ്ജന്‍ ബിശ്വാസ് എന്നിവര്‍ക്കെതിരെയാണ് നടപടി.
എം പിമാര്‍ക്കെതിരെയുള്ള നടപടി ബി ജെ പിയുടെ നിരാശയാണ് പ്രകടമാക്കുന്നതെന്ന് തൃണമൂല്‍ അംഗങ്ങള്‍ പ്രതികരിച്ചു.
അതേസമയം പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ദിവസങ്ങളായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. പെഗസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍കാര്‍ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.