SWISS-TOWER 24/07/2023

Arrested | പള്ളിക്കകത്ത് ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ 6 വിദ്യാർഥികൾ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്‌പൂർ: (KVARTHA) രാജസ്താനിലെ അജ്മീർ നഗരത്തിൽ പള്ളിയിൽ ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ ആറ് വിദ്യാർഥികൾ അറസ്റ്റിൽ. മസ്ജിദിൽ ഒരുമിച്ച് താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത ആറ് കുട്ടികളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇമാമിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ കുട്ടികൾ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.

Arrested | പള്ളിക്കകത്ത് ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ 6 വിദ്യാർഥികൾ അറസ്റ്റിൽ

ഏപ്രിൽ 26ന് രാത്രിയാണ് ദൗരായിലെ മുഹമ്മദി മദീന മസ്ജിദിൽ വെച്ച് മുഹമ്മദ് മാഹിർ (30) കൊല്ലപ്പെട്ടത്. 'ലൈംഗികാതിക്രമത്തിൽ മനം നൊന്ത കുട്ടികൾ സംഭവ ദിവസം ഇമാമിന് തൈരിൽ ഉറക്കഗുളിക കലർത്തി നൽകി. ഉറങ്ങിയ ശേഷം വടികൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് മരിക്കുന്നത് വരെ കയർ കൊണ്ട് കഴുത്ത് മുറുക്കി. ഇതിനുശേഷം, മുഖംമൂടി ധരിച്ച അക്രമികൾ കവർച്ചയ്ക്കിടെ ഇമാമിനെ കൊലപ്പെടുത്തിയതായി കഥ സൃഷ്ടിച്ചു', പൊലീസ് വെളിപ്പെടുത്തി.

Keywords: Crime, Murder, Imam, Police, Investigation, Ajmer, Students, Rajasthan, 6 students held for killing imam in Ajmer.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia