Health | ഈ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? വിറ്റാമിന്‍ സിയുടെ കുറവ് മൂലമാകാം; ഇവ കഴിക്കൂ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ അളവില്‍ വിറ്റാമിനുകളും ധാതുക്കളും ലഭിക്കേണ്ടത് പ്രധാനമാണ്. സാധാരണ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും അവ സഹായിക്കുന്നു. പ്രത്യേകിച്ച്, രോഗങ്ങളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാനും ദീര്‍ഘകാല നല്ല ആരോഗ്യത്തിനും ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. ഇതിന്റെ കുറവ് മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാം.
   
Health | ഈ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? വിറ്റാമിന്‍ സിയുടെ കുറവ് മൂലമാകാം; ഇവ കഴിക്കൂ

സീസണല്‍ അണുബാധകളും ജലദോഷവും

ജലദോഷം, പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ തടയുന്നതില്‍ വിറ്റാമിന്‍ സി ഒരു പങ്കുവഹിക്കുന്നു, ജലദോഷത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും നീണ്ടുനില്‍ക്കുന്നത് തടയുന്നതിനും വിറ്റാമിന്‍ സി സപ്ലിമെന്റേഷന്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജലദോഷം, പനി, ന്യുമോണിയ എന്നിവയുടെ ദൈര്‍ഘ്യവും ലക്ഷണങ്ങളും കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

പ്രമേഹം

നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ലിപിഡ് പ്രൊഫൈലും മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇത്തരം രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ വിറ്റാമിന്‍ സി ആവശ്യമായി വന്നേക്കാം. പ്രമേഹരോഗികള്‍ക്ക് പ്രമേഹമില്ലാത്തവരേക്കാള്‍ 30% വിറ്റാമിന്‍ സി സാന്ദ്രത കുറവാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവയവങ്ങളുടെ പ്രവര്‍ത്തനം മോശമാകുന്നത് തടയാനും വിറ്റാമിന്‍ സി മികച്ചതാണ്.

ഇരുമ്പിന്റെ കുറവ്

ഇരുമ്പിന്റെ കുറവ് അനുഭവിക്കുന്നവര്‍ക്ക് വിറ്റാമിന്‍ സി ആവശ്യമാണ്. ഇരുമ്പിന്റെ അഭാവത്തെ മറികടക്കാന്‍, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ആവശ്യമെങ്കില്‍ സപ്ലിമെന്റുകളും കഴിക്കേണ്ടതുണ്ട്. 100 മില്ലിഗ്രാം വിറ്റാമിന്‍ സി കഴിക്കുന്നത് ഇരുമ്പ് ആഗിരണം 67% വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് അനീമിയ ഉള്ള ആളുകളെ സഹായിക്കുന്നതില്‍ പ്രധാനമാണ്.

ന്യുമോണിയ

ന്യുമോണിയ രോഗികളില്‍ ആശുപത്രി വാസത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു. നല്ല പോഷകാഹാരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണെങ്കിലും, ഇത് വിറ്റാമിന്‍ സിയുടെ കുറവിനെ നേരിടാന്‍ പര്യാപ്തമായെന്ന് വരില്ല. ഈ അവസരത്തില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കഴിക്കാം.

വിറ്റാമിന്‍ സി ഭക്ഷണ സ്രോതസുകള്‍

ഓറഞ്ച്
നാരങ്ങ
പേരക്ക
ഞാവല്‍പ്പഴം
പപ്പായ
ബ്രോക്കോളി
പൈനാപ്പിള്‍
ഉരുളക്കിഴങ്ങ്
കിവി
കോളിഫ്‌ലവര്‍
മാമ്പഴം

Keywords: Vitamin C, Health News, Health Tips, Food, Health Issues, Health Problems, 6 health problems you're facing due to vitamin C deficiency.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia