Accidental Death | എക്‌സ്പ്രസ് വേയില്‍ സ്‌കൂള്‍ബസും എസ്യുവിയും ഇടിച്ചുകയറി അപകടം; ഒരു കുടുംബത്തില്‍ നിന്നുള്ള 6 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) എക്‌സ്പ്രസ് വേയില്‍ സ്‌കൂള്‍ബസും എസ്യുവിയും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍  ആറ് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ചത്.  
Aster mims 04/11/2022

ഡെല്‍ഹി- മീററ്റ് എക്‌സ്പ്രസ്വേയില്‍ രാഹുല്‍വിഹാറിന് സമീപം  ചൊവ്വാഴ്ച പുലര്‍ചെയായിരുന്നു അപകടം നടന്നത്. തെറ്റായ ദിശയിലെത്തിയ സ്‌കൂള്‍ ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

അപകടസമയത്ത് ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് തലനാരിഴയ്ക്ക് തെന്നിമാറിയത്. കാറിന്റെ വാതില്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Accidental Death | എക്‌സ്പ്രസ് വേയില്‍ സ്‌കൂള്‍ബസും എസ്യുവിയും ഇടിച്ചുകയറി അപകടം; ഒരു കുടുംബത്തില്‍ നിന്നുള്ള 6 പേര്‍ക്ക് ദാരുണാന്ത്യം


Keywords:  News, National, National-News, Accident-News, Died, Accident, Road, School Bus, SUV, Crash, Delhi-Meerut Expressway, Ghaziabad, 6 dead in school bus-SUV crash on Delhi-Meerut expressway near Ghaziabad.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia