Accidental Death | കാര്‍ പോസ്റ്റിനിടിച്ച് മറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞുള്‍പെടെ ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ലക് നൗ: (www.kvartha.com) യു പിയിലെ പ്രയാഗ് രാജില്‍ കാര്‍ പോസ്റ്റിനിടിച്ച് മറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞുള്‍പെടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഹണ്ഡ്യ പൊലീസ് സ്റ്റേഷന്‍ ഏരിയയിലാണ് അപകടം. 

പരിക്കേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ചെ 5.45 മണിയോടുകൂടിയായിരുന്നു അപകടം. രേഖ ദേവി(45), കൃഷ്ണ ദേവി(70), സവിത(36), രേഖ(32), ഓജസ് (ഒന്നര വയസ് ) എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
Aster_MIMS

Accidental Death | കാര്‍ പോസ്റ്റിനിടിച്ച് മറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞുള്‍പെടെ ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്

മറ്റ് അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ കൂടി മരിച്ചുവെന്ന് ഗംഗാപാര്‍ അഡിഷണല്‍ എസ് പി അഭിഷേക് അഗര്‍വാള്‍ പറഞ്ഞു. ഇയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കുഞ്ഞിന്റെ തലമുടി വടിക്കുന്ന ചടങ്ങിനായി വിന്ധ്യാചലിലേക്ക് പോവുകയായിരുന്നു കുടുംബം. അതിനിടെയാണ് അപകടമുണ്ടായത്.

ചികിത്സയിലിരിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ പൊലീസും അധികൃതരും ലഭ്യമാക്കുന്നുണ്ടെന്നും എ എസ് പി അറിയിച്ചു. അപകടത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനോടും അധികൃതരോടും സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പുവരുത്താനും അദ്ദേഹം നിര്‍ദേശിച്ചു.

Keywords: 6 dead in Prayagraj car crash, UP CM extends condolence to affected families, Accidental Death, Child, Family, Injured, Hospital, Treatment, Yogi Adityanath, National, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia