Miracle Boy | ഒരു വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ മരിച്ച നിലയില്‍; 3 ദിവസം പഴക്കമുള്ള മൃതദേഹങ്ങള്‍ക്ക് സമീപം 6 ദിവസം പ്രായമായ കുഞ്ഞ്
Jun 15, 2023, 13:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂണ്‍: (www.kvartha.com) മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ക്ക് സമീപം ആറുദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ജീവനോടെ കണ്ടെത്തിയത് അദ്ഭുതകരമായി. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍ക്കാരുടെ പരാതി പരിശോധിക്കാനെത്തിയപ്പോഴാണ് പൊലീസ് അഴുകിത്തുടങ്ങിയ ജഡങ്ങള്‍ക്കൊപ്പം കുഞ്ഞിനെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ സഹാരണ്‍പുര്‍ സ്വദേശികളായ കാഷിഫ് (25) ഭാര്യ അനം (22) എന്നിവരാണ് മരിച്ചത്.
ക്ലെമന്റ് ടൗണ്‍ പൊലീസ് പറയുന്നത്: ദമ്പതികള്‍ മൂന്നു ദിവസം മുന്‍പാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇരുവരും ഡെറാഡൂണില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കാഷിഫ് ക്രെയിന്‍ ഓപറേറ്ററും അനം വീട്ടമ്മയും ആയിരുന്നു. ഒരു വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് ജൂണ്‍ എട്ടിനാണ് കുഞ്ഞ് ജനിക്കുന്നത്.
സഹാരണ്‍പുരിലെ ഒരാളില്‍നിന്ന് കാഷിഫ് അഞ്ച് ലക്ഷം രൂപ കടംവാങ്ങിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഈ ആഴ്ച പണം തിരികെ നല്‍കേണ്ടതായിരുന്നു. ജൂണ്‍ 10ന് രാത്രിയാണ് ആത്മഹത്യയെന്നാണ് കരുതുന്നത്. അന്നു രാത്രിയാണ് അവരുടെ മൊബൈല്‍ ഫോണില്‍ അവസാന കോള്‍ എടുക്കുന്നത്.
കണ്ടെത്തുമ്പോള്‍, അഴുകിത്തുടങ്ങിയ ശരീരത്തിനൊപ്പം ആറു ദിവസം പ്രായമുള്ള ആണ്‍കുട്ടി ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിയുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് അയച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നിര്‍ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നുവെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറച്ചുദിവസം കൂടി കുഞ്ഞിന് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Parents, Dead Bodies, Dehradun, House, Survives, Local-News, Regional-News, 6-day-old lies near parents' bodies for 3 days in Dehradun house, survives.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

