SWISS-TOWER 24/07/2023

നദിയില്‍ മുങ്ങിമരിച്ച 6 കുട്ടികളില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മറ്റുള്ളര്‍വര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒഡിഷ: (www.kvartha.com 20.03.2022) ഒഡിഷയിലെ ഖരസ്രോത നദിയില്‍ മുങ്ങിമരിച്ച ആറു കുട്ടികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച ഒഡിഷയിലെ ജാജ്പൂരിലെ ഖരസ്രോത നദിയിലാണ് അപകടം നടന്നത്. വിവരമറിഞ്ഞ് സംഥലത്തെത്തിയ അഗ്‌നിശമന സേനയും ഒഡിഷ ഡിസാസ്റ്റര്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.

'ഞങ്ങള്‍ എത്തുന്നതിന് മുമ്പ് പ്രദേശവാസികള്‍ ഒരു മൃതദേഹം പുറത്തെടുത്തിരുന്നു. മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ പുറത്തെടുത്തു. മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും' ജില്ലാ അസിസ്റ്റന്റ് ഫയര്‍ ഓഫിസര്‍ പൂര്‍ണ ചന്ദ്ര മറാന്‍ഡി പറഞ്ഞു .

ശനിയാഴ്ച ഹോളി ആഘോഷിച്ചതിന് ശേഷം കുട്ടികള്‍ കുളിക്കാന്‍ നദിയില്‍ പോയപ്പോഴാണ് അപകടമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

'ഹോളി ആഘോഷിച്ചശേഷം നദിയില്‍ കുളിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട് എന്റെ സഹോദരന്‍ അവന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിന് കഴിഞ്ഞില്ല. 


നദിയില്‍ മുങ്ങിമരിച്ച 6 കുട്ടികളില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മറ്റുള്ളര്‍വര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു


ഇതുകണ്ട് മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓരോരുത്തരായി അപകടത്തില്‍പെടുകയായിരുന്നു. ഒടുവില്‍ രക്ഷിക്കാന്‍ ശ്രമിച്ച തന്റെ മകനും നദിയില്‍ മുങ്ങിമരിച്ചു' എന്ന് മരിച്ചവരില്‍ ഒരാളുടെ പിതാവ് സത്യ ചന്ദ്ര ജെന പറഞ്ഞു.

Keywords:  6 boys drown in Kharasrota River in Odisha, 3 bodies recovered, odisha,News,Local News, Drowned, Children, Dead Body, National, Holi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia