വിവാഹിതനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 30 വയസുള്ള വിധവയുടെ തല മുണ്ഡനം ചെയ്തു; 2 യുവതികളടക്കം 6 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അഹമ്മദാബാദ്: (www.kvartha.com 03.08.2021) വിവാഹിതനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 30 വയസുള്ള വിധവയുടെ തല മുണ്ഡനം ചെയ്തുവെന്ന പരാതിയില്‍ രണ്ട് യുവതികളടക്കം ആറ് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ സബര്‍കന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിലാണ് വിധവയോട് ക്രൂരത കാണിച്ചത്. 
Aster mims 04/11/2022

സംഭവത്തില്‍ വദന്‍സിങ് ചൗഹാന്‍, രാജുജി ചൗഹാന്‍, കലുസിങ് ചൗഹാന്‍, രാഗേഷ്‌സിങ് ചൗഹാന്‍, സുരേഖാ ചൗഹാന്‍, സോനാല്‍ ചൗഹാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി ഗംഭോയ് പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി പി ജനി പറഞ്ഞു.

വിവാഹിതനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 30 വയസുള്ള വിധവയുടെ തല മുണ്ഡനം ചെയ്തു; 2 യുവതികളടക്കം 6 പേര്‍ അറസ്റ്റില്‍


സഞ്ചേരി ഗ്രാമത്തില്‍ താമസിക്കുന്ന നാല് കുട്ടികളുള്ള അമ്മയായ യുവതിയെയാണ് ഇവര്‍ ആക്രമിച്ചത്. യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതികള്‍ ഇവരെ ആക്രമിച്ചതെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

പ്രതികളില്‍ ഒരാളുടെ സഹോദരി ഭര്‍ത്താവിനെയും യുവതിയെയും ചേര്‍ത്ത് ബന്ധം ആരോപിച്ചാണ് ആക്രമിച്ചത്. ജൂലൈ 30ന് ബാങ്ക് ആവശ്യത്തിന് പുറത്തുപോയ യുവതി തിരികെ അദ്ദേഹത്തിനൊപ്പം ബൈകില്‍ മടങ്ങിയതാണ് പ്രശ്‌നത്തിന് കാരണം. 

വഴിയില്‍ വെച്ച് പ്രതികള്‍ ഇത് കാണുകയും ബൈക് നിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടേയും യുവാവിന്റെയും തല മുണ്ഡനം ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Keywords:  News, National, India, Ahmedabad, Widow, Assault, Arrested, Accused, Police, Crime, Police Station, 6 Arrested For Assaulting Widow, Man Over Affair In Gujarat: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script