Arrested | സര്‍കാര്‍ കോളജിന് പുറത്ത് അഴിഞ്ഞാടി യുവാക്കള്‍; 'മകളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന പിതാവിനെ ആക്രമിച്ചു'; വീഡിയോ വൈറല്‍; 6 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ്നാട്ടില്‍ കോളജില്‍ നിന്ന് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന പിതാവിനെ ആറംഗസംഘം ആക്രമിച്ചതായി പരാതി. അരുള്‍ദോസ്പുരം സ്വദേശിയായ പി സെന്തമിഴ് പാണ്ഡ്യന്‍ (50) എന്നയാളെയാണ് ആക്രമിച്ചത്. ഇയാളുടെ മകള്‍ പഠിക്കുന്ന മധുരയിലെ ശ്രീ മീനാക്ഷി ഗവ. ആര്‍ട്‌സ് കോളജ് ഫോര്‍ വിമന്‍സിന് പുറത്തുനടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
         
Arrested | സര്‍കാര്‍ കോളജിന് പുറത്ത് അഴിഞ്ഞാടി യുവാക്കള്‍; 'മകളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന പിതാവിനെ ആക്രമിച്ചു'; വീഡിയോ വൈറല്‍; 6 പേര്‍ അറസ്റ്റില്‍

കോളജ് പ്രവേശന കവാടത്തിന് സമീപം ഒരു ശവസംസ്‌കാര ഘോഷയാത്ര കടന്നുപോകുമ്പോള്‍ ഘോഷയാത്രയുടെ ഭാഗമായി ബൈകില്‍ സഞ്ചരിച്ച ഒരു സംഘം യുവാക്കള്‍ ബഹളം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപണം. ചിലര്‍ മദ്യപിച്ചിരുന്നതായും പറയുന്നു. യുവാക്കളുടെ പെരുമാറ്റത്തെക്കുറിച്ച് പാണ്ഡ്യന്‍ ചോദ്യം ചെയ്തപ്പോള്‍ ആറ് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും താഴേക്ക് തള്ളുകയും ചെയ്തുവെന്നാണ് പരാതി. യുവാക്കള്‍ പാണ്ഡ്യനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചതായും പറയുന്നു. ഇതെല്ലാം പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

യുവാക്കള്‍ സെന്തമിഴനെ വളയാന്‍ ശ്രമിച്ചപ്പോള്‍, കോളജ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കാംപസിലേക്ക് തിരികെ അയക്കുകയും പ്രധാന ഗേറ്റ് അടയ്ക്കുകയും ചെയ്തു. അക്രമികളെ അനുനയിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയും ചെയ്തു. സെന്തമിഴ് പാണ്ഡ്യന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തള്ളകുളം പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തത്. ഇനിയും കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്നാണ് വിവരം.

Keywords:  Latest-News, National, Top-Headlines, Tamil Nadu, Chennai, Assault, Arrested, Complaint, College, Police, Social-Media, 6 arrested for assaulting man outside govt college in Madurai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia