Network | 5ജി സേവനങ്ങള്‍ക്ക് 2023 വരെ കാത്തിരിക്കേണ്ടി വരുമോ? കാരണമുണ്ട്! ആദ്യം 10 നഗരങ്ങളില്‍ ആരംഭിക്കും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഉപയോക്താക്കള്‍ മുതല്‍ ടെലികോം കംപനികള്‍ വരെ 5ജി സേവനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 5ജി സേവനങ്ങള്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ ചില കാരണങ്ങളാല്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ തുടങ്ങാന്‍ 2023 വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. 5ജി സേവനങ്ങള്‍ ആരംഭിക്കേണ്ട 10 നഗരങ്ങളില്‍, കവറേജ് ഒരുക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സമയം എടുക്കും എന്നതാണ് ഇതിന് പ്രധാന കാരണമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ടെലികോം ഉപകരണ നിര്‍മാതാക്കളാണ് ഈ വിവരം പുറത്തുവിട്ടത്.
         
Network | 5ജി സേവനങ്ങള്‍ക്ക് 2023 വരെ കാത്തിരിക്കേണ്ടി വരുമോ? കാരണമുണ്ട്! ആദ്യം 10 നഗരങ്ങളില്‍ ആരംഭിക്കും

കണക്ക് പ്രകാരം 5ജി യുടെ വേഗത 4ജി യേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. കൂടുതല്‍ കവറേജില്‍ അല്ലെങ്കില്‍ കുറഞ്ഞ കവറേജില്‍ 5ജി നെറ്റ്വര്‍ക് സേവനങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നത് കംപനിയെ ആശ്രയിച്ചിരിക്കുന്നു. ആദ്യ ഘട്ടത്തില്‍ പ്രധാന 10 നഗരങ്ങളില്‍ 5ജി സേവനങ്ങളുടെ മികച്ച കവറേജ് നല്‍കുക എന്നതാണ് കംപനികളുടെ ലക്ഷ്യമെന്ന് ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍, 30,000 ടവറുകളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്.

ഏതൊക്കെ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും?

റിപോര്‍ടുകള്‍ പ്രകാരം, 4ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന കൂടുതല്‍ ഉപയോക്താക്കളുള്ള നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കംപനികള്‍ ശ്രമിക്കുന്നു. കൂടാതെ, 5ജി ഉപയോഗിക്കാവുന്ന മൊബൈലുകളും ഈ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗ്‌ളുറു, ഹൈദരാബാദ് തുടങ്ങിയ തെരഞ്ഞെടുത്ത പ്രധാന 10 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ടെലികോം കംപനികള്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

Keywords:  Latest-News, National, Top-Headlines, Technology, Social Network, India, Report, 5G Launch Likely Delayed Until 2023.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia