ശബരിമല: ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയക്കാനുള്ള ശേഷി 2013 നവംബറോടെ ഇന്ത്യ കൈവരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാക്യഷ്ണന്‍. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ 58 ബഹിരാകാശ പര്യവേഷണങ്ങള്‍ നടത്തും. ഇതില്‍ 38എണ്ണം ഉപഗ്രഹവിക്ഷേപണങ്ങള്‍ ആയിരിക്കുമെന്നും കെ രാധാക്യഷ്ണന്‍ പറഞ്ഞു.
ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയക്കുന്നത് ബഹിരാകാശ ശാസ്ത്രരംഗത്ത് ഇന്ത്യയുടെ വലിയ കാല്‍വെപ്പ് ആയിരിക്കും. 2014ഓടെ ചന്ദ്രയാന്‍ ദൗത്യത്തിന്റെ രണ്ടാംഘട്ട പൂര്‍ത്തിയാക്കും. ചന്ദ്രയാന്‍ 1ന് ശേഷം മറ്റു മേഖലകളില്‍ നിന്ന് യുവതലമുറയില്‍പ്പെട്ട കൂടുതല്‍ ആളുകള്‍ ശാസ്ത്ര രംഗത്തേക്ക് കടന്നു വരുന്നുണ്ടെന്നും കെ രാധാക്യഷ്ണന്‍ പറഞ്ഞു.
Key Words: Space agency , Rocket , Technology, SpaceX, International Space Station , US space , Nasa, Antariksh Bhavan, Indian Space Research Organisation, Bangalore, Chairman, K Radhakrishnan , Polar Satellite Launch Vehicle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.