സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ്; പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ഗര്‍ഭിണികള്‍, ഒരാള്‍ എച്ച് ഐ വി പോസിറ്റീവ്
Jun 22, 2020, 09:50 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 22.06.2020) സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ വൈറസ്ബാധ സ്ഥിരീകരിച്ച അഞ്ച് ഗര്‍ഭിണികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരും ഗര്‍ഭിണികളില്‍ ഒരാള്‍ എച്ച് ഐ വി പോസിറ്റീവുമാണ്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലാണ് സംഭവം. 57 പെണ്‍കുട്ടികളേയും ആശുപത്രിയിലേക്ക് മാറ്റി.
സ്ഥാപനത്തിലെ ജീവനക്കാരേയും മറ്റു പെണ്‍കുട്ടികളേയും ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും സ്ഥാപനം താത്ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.
ഒരാഴ്ച മുമ്പ് അഭയകേന്ദ്രത്തിലെ ഒരു യുവതിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയത്. ജൂണ്‍ 18 ന് 33 പേര്‍ക്കും അടുത്ത് രണ്ട് ദിവസങ്ങളായി എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നായിരിക്കാം കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് കോവിഡ് പകര്‍ന്നതെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അംഗം പൂനം കപൂര്‍ പറഞ്ഞു.
ആഗ്ര, എട്ടാ, കനൗജ്, ഫിറോസാബാദ്, കാണ്‍പുര്‍ എന്നിവടങ്ങളിലെ ശിശുക്ഷേമസമിതികളില്‍ നിന്നെത്തിയതാണ് അഞ്ച് പെണ്‍കുട്ടികളെന്നും സ്ഥാപനത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇവര്‍ ഗര്‍ഭിണികളായിരുന്നുവെന്നും കാണ്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ബ്രഹ്മദേവ് തിവാരി വ്യക്തമാക്കി.
കാണ്‍പുര്‍ ശിശുക്ഷേമസമിതി എത്തിച്ച രണ്ട് ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ കൂടി കേന്ദ്രത്തിലുണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് കോവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും ബ്രഹ്മദേവ് തിവാരി അറിയിച്ചു. രണ്ട് പെണ്‍കുട്ടികള്‍ക്ക് കോവിഡ് പരിശോധനക്കിടെയാണ് ഗര്‍ഭം സ്ഥിരീകരിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
Keywords: News, National, India, Lucknow, Uttar Pradesh, COVID-19, Pregnant Woman, HIV Positive, hospital, 57 Girls at government run home in Kanpur test positive for Covid-19
സ്ഥാപനത്തിലെ ജീവനക്കാരേയും മറ്റു പെണ്‍കുട്ടികളേയും ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും സ്ഥാപനം താത്ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.
ഒരാഴ്ച മുമ്പ് അഭയകേന്ദ്രത്തിലെ ഒരു യുവതിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയത്. ജൂണ്‍ 18 ന് 33 പേര്‍ക്കും അടുത്ത് രണ്ട് ദിവസങ്ങളായി എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നായിരിക്കാം കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് കോവിഡ് പകര്‍ന്നതെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അംഗം പൂനം കപൂര്‍ പറഞ്ഞു.
ആഗ്ര, എട്ടാ, കനൗജ്, ഫിറോസാബാദ്, കാണ്‍പുര്‍ എന്നിവടങ്ങളിലെ ശിശുക്ഷേമസമിതികളില്‍ നിന്നെത്തിയതാണ് അഞ്ച് പെണ്‍കുട്ടികളെന്നും സ്ഥാപനത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇവര്‍ ഗര്‍ഭിണികളായിരുന്നുവെന്നും കാണ്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ബ്രഹ്മദേവ് തിവാരി വ്യക്തമാക്കി.
കാണ്‍പുര്‍ ശിശുക്ഷേമസമിതി എത്തിച്ച രണ്ട് ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ കൂടി കേന്ദ്രത്തിലുണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് കോവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും ബ്രഹ്മദേവ് തിവാരി അറിയിച്ചു. രണ്ട് പെണ്‍കുട്ടികള്‍ക്ക് കോവിഡ് പരിശോധനക്കിടെയാണ് ഗര്‍ഭം സ്ഥിരീകരിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

