Legacy | എം കെ ജിനചന്ദ്രൻ വിട വാങ്ങിയിട്ട് 55 വർഷം; ആധുനിക വയനാടിന്റെ ശിൽപി 

 
M.K. Jinachandran during his political and social welfare activities.
M.K. Jinachandran during his political and social welfare activities.

Photo: Arranged

● കൃഷ്ണഗൗഡറുടെ മകനായി വയനാട്ടെ കല്പറ്റയ്ക്കടുത്ത് മണിയങ്കോട്ടാണ് ജിനചന്ദ്രൻ ജനിച്ചത്. 
● 1957ൽ എസ്.കെ. പൊറ്റക്കാട്ടിനെ തോൽപ്പിച്ച് എം.കെ. ജിനചന്ദ്രൻ ജയിച്ചു.
● വയനാടിന്റെ സോഷ്യലിസ്റ്റ് നേതാവ്, കൽപ്പറ്റയിൽ നിരവധി സാമൂഹിക സേവനങ്ങൾ.
● 1970 ജനുവരി 31-ന് 53 വയസ്സിൽ അദ്ദേഹം അന്തരിച്ചു. 
● ജിനചന്ദ്രന്റെ പേരിൽ 2022-ൽ വയനാട്ടിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.
● കൽപ്പറ്റയിൽ ഒരു ഹൈസ്കൂളും ഹോസ്റ്റലും സ്ഥാപിച്ചു.

(KVARTHA) ആധുനിക വയനാടിന്റെ ശിൽപികളിൽ പ്രധാനിയെന്ന് വിശേഷിപ്പിക്കുന്ന തലശ്ശേരി ലോക്സഭാ മണ്ഡലത്തിൽ (കണ്ണൂർ ലോക്സഭാ മണ്ഡലം വരുന്നതിന് മുമ്പ്) നിന്നുള്ള  കോൺഗ്രസ് പാർട്ടിയുടെ ലോക്സഭാംഗമായിരുന്ന മണിയങ്കോട് കൃഷ്ണഗൗഡർ ജിനചന്ദ്രൻ എന്ന എം.കെ ജിനചന്ദ്രൻ വിട വാങ്ങിയിട്ട് 55 വർഷം. കെ.പി.സി.സി ട്രഷററായും പാർലമെൻ്റിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ് പദവിയും വഹിച്ചു. 

വിശ്രുത സാഹിത്യകാരനും ജ്ഞാനപീഠം   അവാർഡ് ജേതാവുമായിരുന്ന എസ് കെ പൊറ്റക്കാട് തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി തലശ്ശേരി ലോക്സഭാ മണ്ഡലത്തിൽ നിന്നും ഒരുതവണ തോൽക്കുകയും അടുത്ത തവണ ജയിക്കുകയും ചെയ്തിട്ടുണ്ട്. 1957 ൽ കോൺഗ്രസുകാരനായ എംകെ ജിനചന്ദ്രനോട് തോറ്റെങ്കിൽ  അടുത്ത തവണ  മറ്റൊരു സാഹിത്യ കുലപതിയായ സുകുമാർ അഴീക്കോടിനെ തോൽപ്പിക്കുകയാണ് ഉണ്ടായത്.  ആ എസ് കെ പൊറ്റക്കാട്ടിനെ വീഴ്ത്തിയ ജയന്റ് കില്ലറാണ് എം കെ ജിനചന്ദ്രൻ. 

മാതൃഭൂമി മാനേജിങ് ഡയറക്ടറും  സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയും പ്രശസ്ത സാഹിത്യകാരനുമായ എം പി വിരേന്ദ്രകുമാറിന്റെ പിതൃസഹോദരൻ കൂടിയാണ് എം.കെ ജിനചന്ദ്രൻ. കൃഷ്ണഗൗഡറുടെ മകനായി വയനാട്ടെ കല്പറ്റയ്ക്കടുത്ത് മണിയങ്കോട്ടാണ് ജിനചന്ദ്രൻ ജനിച്ചത്. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന പത്മപ്രഭ ഗൗഡറുടെ അനുജനായിരുന്നു അദ്ദേഹം. കൽപ്പറ്റ പഞ്ചായത്ത് അംഗമായും 1945 - 47 ൽ സെൻട്രൽ അസംബ്ലി അംഗമായും പ്രവർത്തിച്ചു. കൽപ്പറ്റയിൽ ഒരു ഹൈസ്കൂളും ഹോസ്റ്റലും സ്ഥാപിച്ചു. 

സഹകരണ പ്രസ്ഥാനവുമായും ബന്ധപ്പെട്ടും ഭൂദാൻ പ്രസ്ഥാനവുമായും പിന്നോക്ക വിഭാഗക്കാരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചു. 1970 ജനുവരി 31-ന് 53 വയസ്സിൽ അദ്ദേഹം അന്തരിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന പരേതനായ എം.ജ  കൃഷ്ണമോഹനും എം.ജെ. വിജയപദ്മനുമാണ് മക്കൾ. എം.കെ. ജിനചന്ദ്രന്റെ പേരിലാണ് വയനാട് സ്ഥാപിക്കുന്ന മെഡിക്കൽ കോളജ് അറിയപ്പെടുകയെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാടിന്റെ സ്വപ്നമായിരുന്ന സ്വന്തമായി ഒരു സ്റ്റേഡിയം എം കെ ജിനചന്ദ്രന്റെ പേരിൽ മരവയലിൽ  2022 ൽ കായിക മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിക്കുകയുണ്ടായി. 18.67 കോടി രൂപ ചിലവിൽ എട്ട് ലൈനിൽ 400 മീറ്ററുള്ള സിന്തറ്റിക് ട്രാക്കാണ് നാടിന്റെ അഭിമാനമായ  വ്യക്തിയുടെ പേരിൽ സമർപ്പിച്ചത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

M.K. Jinachandran, a key political figure of Wayanad, passed away 55 years ago, leaving behind a legacy of social work and political achievements. His contributions are still remembered.

#MJKinachandran #Wayanad #Politics #SocialWelfare #Legacy #IndianHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia