അസാധുവാക്കിയ 500,1000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കിയേക്കും; സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥന നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 04.07.2017) അസാധുവാക്കിയ 500,1000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം ഏര്‍പെടുത്തിയതോടെ 500,1000 രൂപ മാറ്റിയെടുക്കാന്‍ കഴിയാതെ വന്നവര്‍ക്ക് അത് മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി അനുവദിക്കണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും രണ്ടാഴ് ചത്തെ സമയവും സുപ്രീംകോടതി അനുവദിച്ചു.

ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഒരാള്‍ ന്യായമായ രീതിയില്‍ സമ്പാദിച്ച പണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ന്യായമായ കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ അതില്‍ നിന്ന് അയാളെ വിലക്കാന്‍ സാധിക്കില്ല. ഈ സമയത്ത് ജയിലിലായിരുന്ന ആള്‍ക്കാരെ പോലുള്ളവര്‍ക്ക് നോട്ട് മാറാന്‍ വീണ്ടും അവസരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ സുപ്രീം കോടതി ആവശ്യപ്പെട്ടു.

അസാധുവാക്കിയ 500,1000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കിയേക്കും; സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥന നടത്തി

2016 നവംബര്‍ എട്ടിനാണ് കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഡിസംബര്‍ 30വരെ നോട്ട് മാറിയെടുക്കാന്‍ അവസരം നല്‍കുമെന്നും എന്നാല്‍ ഈ സമയപരിധി നീട്ടി നല്‍കില്ലെന്നും ആര്‍.ബി.ഐ അറിയിച്ചിരുന്നു. അതേസമയം ബാങ്കുകളില്‍ നീണ്ടു നിന്ന ക്യൂ മൂലം പലര്‍ക്കും നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആര്‍ബിഐ യുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ശക്തമായ പ്രതിഷേധം നടക്കുകയും ചെയ്തു.

അസാധുവാക്കിയ 500,1000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കിയേക്കും; സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥന നടത്തി

പുതിയ നീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവസരം നല്‍കിയാല്‍ അനേകര്‍ക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തല്‍. കേസ് ജൂലൈ 18 ന് വീണ്ടും കേള്‍ക്കുന്നുണ്ട്. ആ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read:

പരാതി പരിഹരിക്കാനെത്തിയവര്‍ തമ്മില്‍ തല്ല്; 5 പേര്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Demonetisation: SC asks RBI, govt to give one more chance to deposit old notes, New Delhi, News, Investment, Demonetization, RBI, Protesters, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia