Viral Post | നക്ഷത്ര ചിഹ്നമുള്ള 500 രൂപ നോട്ടുകൾ വ്യാജമാണോ? സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ യാഥാർഥ്യം വ്യക്തമാക്കി റിസർവ് ബാങ്ക്

 


ന്യൂഡെൽഹി: (www.kvartha.com) പ്രത്യേക ചിഹ്നമുള്ള കള്ളനോട്ടുകൾ വിപണിയിൽ പ്രചരിക്കുന്നുവെന്ന അവകാശവാദവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വളരെ വൈറലായിരിക്കുകയാണ്. നമ്പറുകൾക്കിടയിൽ നക്ഷത്രചിഹ്നം ഉള്ള 500 രൂപ നോട്ട് വ്യാജമാണെന്നും അത്തരം കറൻസി നോട്ടുകൾ സ്വീകരിക്കരുതെന്നും പോസ്റ്റിൽ പറയുന്നു. സ്റ്റാർ സീരീസ് നോട്ടുകൾ അപൂർവമായേ കാണാറുള്ളൂ എന്നതിനാൽ ഇത് പലരും വിശ്വസിക്കുകയും ചെയ്തു.

Viral Post | നക്ഷത്ര ചിഹ്നമുള്ള 500 രൂപ നോട്ടുകൾ വ്യാജമാണോ? സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ യാഥാർഥ്യം വ്യക്തമാക്കി റിസർവ് ബാങ്ക്

യാതാർഥ്യമെന്ത്?

എന്നാൽ പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾ തീർത്തും തെറ്റാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ട്വീറ്റിലൂടെ വ്യക്തമാക്കി. ഇതാദ്യമായല്ല നക്ഷത്രം അടയാളപ്പെടുത്തിയ നോട്ടുകളെ കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നത്. നക്ഷത്രം (*) ചിഹ്നമുള്ള ബാങ്ക് നോട്ട് പൂർണ്ണമായും ഒറിജിൽ ആണെന്ന് ആർബിഐ അറിയിച്ചു. 10 മുതൽ 500 രൂപ വരെയുള്ള ഇത്തരം നിരവധി നോട്ടുകൾ പ്രചാരത്തിലുണ്ട്, അതിൽ നമ്പർ സീരീസിൽ മധ്യത്തിൽ മൂന്ന് അക്ഷരങ്ങൾക്ക് ശേഷം നക്ഷത്ര ചിഹ്നവും പിന്നീട് ബാക്കി അക്കങ്ങളും ഉണ്ടാവും.


എന്തിനാണ് നക്ഷത്രം?

അച്ചടി സമയത്ത് കേടാകുകയോ അവയിൽ ഏതെങ്കിലും തരത്തിലുള്ള പിശക് വരികയോ ചെയ്യുന്ന കറൻസി നോട്ടുകൾക്ക് പകരം അതേ നമ്പറുള്ള, നക്ഷത്രം അടയാളപ്പെടുത്തിയ കറൻസി നോട്ടുകൾ ഇറക്കുന്നതായി ആർബിഐ അധികൃതർ പറഞ്ഞു. ഈ നോട്ടുകളുടെ മൂല്യം മറ്റ് നോട്ടുകൾക്ക് തുല്യമാണ്, യാതൊരു പരിശോധനയും കൂടാതെ ബാങ്ക് അവ സ്വീകരിക്കുന്നു. അതായത് ഇവ കള്ളനോട്ടുകളല്ല. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ 2006 മുതലുള്ളതാണ്. 2006ലാണ് ഈ കറൻസി നോട്ടുകൾ അവതരിപ്പിച്ചത്. നക്ഷത്രചിഹ്നമുള്ള 10, 20, 50 രൂപ നോട്ടുകൾ മാത്രമാണ് ആദ്യം അച്ചടിച്ചിരുന്നത്. ഇപ്പോൾ വലിയ നോട്ടുകളും അച്ചടിക്കുന്നുണ്ട്.

Keywords: News, National, New Delhi, Viral Post, RBI, Social Media, Star Symbol, Fake Note,   500 Rupee Note With 'Star' Symbol Is Not Fake; Viral Message Misleading.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia