Students Hospitalized | 'സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ഓന്ത്'; വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍

 


പട്‌ന: (www.kvartha.com) സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 50 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍. സീതാമഢി ജില്ലയിലെ ദുമ്ര ബ്ലോകിലെ സര്‍കാര്‍ സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് കുട്ടികളെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.

Students Hospitalized | 'സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ഓന്ത്'; വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍

ഉച്ചഭക്ഷണത്തില്‍ ഓന്തിനെ കണ്ടതായി കുട്ടികള്‍ പറഞ്ഞെന്നും ആ ഭക്ഷണമാണ് അവര്‍ കഴിച്ചതെന്നും ചികിത്സ നല്‍കിയ ഡോക്ടര്‍ സുധ പറയുന്നു. കുട്ടികള്‍ ഇപ്പോള്‍ നീരിക്ഷണത്തിലാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Keywords:  50 govt school students in Bihar fall ill after having mid-day meal, Patna, News, School Students Hospitalized, Treatment, Mid-Day Meal, Doctor, Probe, Omits, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia