തമിഴ് മക്കളുടെ കണ്ണീരുണങ്ങും മുമ്പെ രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം; അഞ്ചുവയസ്സുകാരി 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു
Nov 4, 2019, 10:29 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 04.11.2019) തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പെ രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. ഹരിയാന കര്‍ണാലിലെ ഗരൗന്ധയിലാണ് കുഴല്‍ക്കിണര്‍ അപകടമുണ്ടായിരിക്കുന്നത്. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ അഞ്ചുവയസ്സുകാരിയാണ് 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണിരിക്കുന്നത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച രാവിലെയും തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച വൈകീട്ട് കളിച്ചുകൊണ്ടിരിക്കെയാണ് പറമ്പിലുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീണത്.
വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് ഉടന്‍ തന്നെ എന്‍ഡിആര്‍എഫ് സംഘത്തെയും അറിയിച്ചു. തുടര്‍ന്ന് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കാല്‍ കണ്ടെത്തി.
ഒക്ടോബര്‍ 25നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. തുടര്‍ന്ന് കുട്ടിയെ പുറത്തെടുക്കാന്‍ നാലുദിവസത്തോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 29ന് പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.
Keywords: New Delhi, News, Tamilnadu, Borewell, Accident, attack, National, 5-Year-Old Girl Falls Into Borewell In Haryana, Rescue Operations On

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.