SWISS-TOWER 24/07/2023

ബി ജെ പി ബ്രാഞ്ച് ഓഫീസില്‍ 5 വയസുകാരി പീഡനത്തിനിരയായി

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 14/02/2015) കൊല്‍ക്കത്തയിലെ ബി.ജെ.പി ബ്രാഞ്ച് ഓഫീസില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി. കൊല്‍ക്കത്ത നഗരത്തിനോട് ചേര്‍ന്ന ബെഹേലയിലെ ബ്രാഞ്ച് ഓഫീസിലാണ് കഴിഞ്ഞദിവസം പതിനേഴുകാരന്റെ പീഡനത്തിന് അഞ്ചുവയസുകാരി ഇരയായത്.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും നടത്തിയ തെരച്ചിലിലാണ് ബി.ജെ.പി ഓഫീസിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ബി ജെ പി ബ്രാഞ്ച് ഓഫീസില്‍ 5 വയസുകാരി പീഡനത്തിനിരയായിഉടന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായ കാര്യം മനസിലാകുന്നത്.

ബി.ജെ.പി ഓഫീസിനടുത്ത് കട നടത്തുന്നയാളുടെ മകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ബെഹേല പോലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി  പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:   5-Year-Old Girl Allegedly Raped by Minor Inside BJP's Branch Office in Kolkata, Hospital, Treatment, Mother, Complaint, Police, Case, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia