Sleep Well | നല്ല ഉറക്കം കിട്ടാന്‍ ഈ ഭക്ഷണരീതികള്‍ പരീക്ഷിക്കാം; ഫലം ഉറപ്പ്!
Mar 18, 2024, 14:14 IST
ന്യൂഡെൽഹി: (KVARTHA) പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് ദിവസേന ഏഴു മണിക്കൂറിലധികം ഉറക്കം വേണമെന്നാണ് ആരോഗ്യവിദഗ്ദര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. സ്വൈര്യമായ ഉറക്കമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഇടയ്ക്കിടെ തടസപ്പെടുന്നതോ ഞെട്ടിയുണരുന്നതോ ആയ ഉറക്കമല്ലെന്ന് ചുരുക്കം. നമ്മുടെ വ്യക്തിജീവിതവും ഭക്ഷണരീതികളുമൊക്കെ ഉറക്കത്തെ സ്വാധീനിക്കുന്നവയാണ്.
ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവനുസരിച്ച് ഉറക്കം വ്യത്യാസപ്പെടും. തിരക്കേറിയ ജീവിതത്തിനിടയില്‍ കുറച്ചെങ്കിലും ആഹാരകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ ശരീരത്തിന് അടിസ്ഥാനപരമായി ആവശ്യമുള്ള ഉറക്കം ആവശ്യാനുസരണം ലഭിക്കാതെ വരികയും പരിണിതഫലമായി മറ്റു പല വയ്യായ്കകള്‍ നേരിടേണ്ടതായി വരികയും ചെയ്യും. നല്ല ഉറക്കം ലഭിക്കുന്നതിനായി ചില പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ.
ചെറി, ഷമാം
ഉറക്കനിയന്ത്രണത്തിന് സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനത്തിന് ചെറി, ഷമാം എന്നിവ സഹായിക്കും. ഇതുവഴി ഉറക്കത്തിന് കൃത്യമായ സമയക്രമം കൈവരികയും ചെയ്യുന്നു. വൈകുന്നേരങ്ങളില്‍ ഷമാം അല്ലെങ്കിൽ ചെറി ജ്യൂസ് കഴിക്കുന്നത് ഉറക്കം വേഗത്തിലാക്കാനും ഉറക്കത്തിൻ്റെ ദൈർഘ്യം വർധിപ്പിക്കാനും ഗുണകരമാണ്.
ബദാം
മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവയാൽ സമ്പന്നമായ ബദാം വിശ്രമാവസ്ഥ സുഗമമാക്കുകയും ഉറക്കത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിനു മുമ്പ് ബദാം കഴിക്കുന്നത് ശരീരത്തെയും മനസിനെയും ശാന്തമാക്കാൻ സഹായിക്കും. ഇത് നല്ല ഉറക്കത്തിന് വഴിയൊരുക്കും.
വാഴപ്പഴം
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍, പേശികളുടെ വിശ്രമത്തിനും ഉറക്കത്തിന്റെ രീതി നിയന്ത്രിക്കുന്നതിനും ആവശ്യമായ ധാതുക്കൾ വാഴപ്പഴങ്ങളില്‍ നിന്നു ലഭിക്കും. വൈകുന്നേരത്തെ ലഘുഭക്ഷണത്തിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നത് ഉറക്കത്തിൻ്റെ ഗുണമേന്മ വർധിപ്പിക്കുകയും രാത്രിയിൽ അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഓട്സ്
ധാരാളം കാർബോഹൈഡ്രേറ്റുകളും മെലറ്റോണിന്റെ ഉത്പാദനത്തിന് ആവശ്യമായ ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഓട്‌സ് ഉറക്കം വർധിപ്പിക്കും. ഉറങ്ങുന്നതിനുമുമ്പ് ഓട്സ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
കിവി
വിറ്റാമിൻ സിയും കെയും ധാരാളമായി അടങ്ങിരിക്കുന്ന കിവി പഴങ്ങള്‍ സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കും. അതുവഴി ഉറക്കത്തിൻ്റെ ഗുണനിലവാരവും ദൈർഘ്യവും മെച്ചപ്പെടുത്തുകയും വേഗത്തിലുള്ള ഉറക്കം സാധ്യമാക്കുകയും ചെയ്യും.
ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
ആരോഗ്യകരമായ ഉറക്കം ലഭിക്കണമെങ്കില്‍, ഉറങ്ങുന്നതിനു തൊട്ടുമുമ്പായി അമിത മസാലക്കൂട്ടുകളും എണ്ണക്കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ഉചിതം, കാരണം അവ ദഹനത്തെ തടസപ്പെടുത്തുകയും അതുവഴി ഉറക്കം ലഭിക്കാതെ വരികയും ചെയ്യും. കൂടാതെ പൊണ്ണത്തടിയും സ്ലീപ് അപ്നിയ, ഉറക്കമില്ലായ്മ പോലെയുള്ള ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തമ്മിൽ വലിയ ബന്ധമുണ്ട്. അതായത് നല്ല ഉറക്കം ലഭിക്കാന്‍ ആരോഗ്യപൂർണമായ ഭക്ഷണം കഴിച്ച് ശരീരം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചുരുക്കം.

Keywords: Sleep, Health Tips, Lifestyle, Kiwi, Oats, Badam, Superfoods, Help, 5 Superfoods To Help You Get A Sound Sleep.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.