Viral Posts | താജ്മഹല്‍ നിര്‍മാണ സമയത്ത് എങ്ങനെയിരിക്കും? പുഴയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവ് മുതല്‍ അമ്മ ആനയുടെ കരുതല്‍ വരെ; ഈ ആഴ്ച വൈറലായ 5 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ദശലക്ഷക്കണക്കിന് പേര്‍ കാണുകയും അനവധി ലൈക്കുകള്‍ നേടുകയും ചെയ്ത നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഈ ആഴ്ചയില്‍ വൈറലായിരുന്നു. ഇന്റര്‍നെറ്റില്‍ ഭ്രാന്തമായി ട്രെന്‍ഡ് ചെയ്ത അഞ്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
         
Viral Posts | താജ്മഹല്‍ നിര്‍മാണ സമയത്ത് എങ്ങനെയിരിക്കും? പുഴയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവ് മുതല്‍ അമ്മ ആനയുടെ കരുതല്‍ വരെ; ഈ ആഴ്ച വൈറലായ 5 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍

താജ്മഹലിന്റെ നിര്‍മാണം

ഒരു കലാകാരന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് താജ്മഹല്‍ നിര്‍മാണ സമയത്ത് എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന ഒരു കൂട്ടം ചിത്രങ്ങള്‍ പങ്കുവെച്ചു. ദുബൈ ആസ്ഥാനമായുള്ള ആര്‍ട്ടിസ്റ്റ് ജ്യോ ജോണ്‍ മുള്ളൂരാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. ഭൂതകാലത്തിലേക്ക് ഒരു നേര്‍ക്കാഴ്ച എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആദ്യ കുറച്ച് ചിത്രങ്ങള്‍ പശ്ചാത്തലത്തില്‍ തൊഴിലാളികളുള്ള നിര്‍മ്മാണത്തിലിരിക്കുന്ന താജ്മഹലിനെ കാണിക്കുന്നു. അവസാന ചിത്രങ്ങളില്‍ താജ്മഹല്‍ ഇന്നത്തെ രൂപത്തില്‍ പൂര്‍ണമായി കാണാം. അവസാനം ഷാജഹാന്റെ ഒരു കത്തും ഉണ്ട്.


അംബാസഡര്‍ കാറുമായി നാഗാലാന്‍ഡ് മന്ത്രിയുടെ ചിത്രം

വെള്ള അംബാസഡര്‍ കാറില്‍ കയറി ഓഫീസിലേക്ക് പോകുന്നതിന്റെ ചിത്രം പങ്കുവെച്ച് നാഗാലാന്‍ഡ് മന്ത്രിയും ബിജെപി നേതാവുമായ ടെംജെന്‍ ഇംന ഗൃഹാതുരത്വം ഉണര്‍ത്തി. ചിത്രത്തില്‍, അംബാസഡര്‍ കാറിന്റെ വാതില്‍ ഒരാള്‍ തുറക്കുമ്പോള്‍ നീല ജാക്കറ്റ് ധരിച്ച് പ്രവേശിക്കുന്ന മന്ത്രിയെ കാണാം.

സാംഭാല്‍ ജാ സര പാടുന്ന പൊലീസുകാരന്‍

മര്‍ഡര്‍ 2 എന്ന ചിത്രത്തിലെ ഹിറ്റ് ബോളിവുഡ് ഗാനമായ ദില്‍ സംഭാല്‍ ജാ സര പാടിക്കൊണ്ട് ഡെല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ രജത് റാത്തോര്‍ നെറ്റിസന്‍സിന്റെ കയ്യടി നേടി. മ്യൂസിക്കല്‍ ചേമ്പേഴ്സ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കുവെച്ച വൈറലായ വീഡിയോയില്‍, പാര്‍ക്കിംഗ് സ്ഥലം പോലെ തോന്നിക്കുന്ന ഇടത്ത് നില്‍ക്കുന്ന പൊലീസുകാരന്‍ ശ്രുതിമധുരമായ ശബ്ദത്തില്‍ പാടുന്നത് കാണാം. പോസ്റ്റ് ചെയ്തതിന് ശേഷം വീഡിയോ 9.3 ലക്ഷത്തിലധികം പേരാണ് കണ്ടത്.


പുഴയിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

ട്വിറ്ററില്‍ പങ്കുവെച്ച വൈറല്‍ വീഡിയോയില്‍, ഒരാള്‍ തോളില്‍ ബാഗുമായി പുഴയിലൂടെ ബൈക്ക് ഓടിക്കുന്നത് കാണാം. തന്റെ ഷൂസ് അഴിച്ചുമാറ്റി പാന്റിന്റെയും ഷര്‍ട്ടിന്റെയും കൈകള്‍ മടക്കി ഒരു പലകയില്‍ നിന്ന് ഇറങ്ങി ബൈക്ക് ഓടിച്ച് പുഴയിലേക്ക് കൊണ്ടുപോകുന്നു. തുടര്‍ന്ന് അദ്ദേഹം കുറച്ച് ദൂരം നദിയില്‍ ഡ്രൈവ് ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

മുതലയുമായി പോരടിക്കുന്ന ആന അമ്മ

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ (ഐഎഫ്എസ്) സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കുട്ടിയാനയെ സംരക്ഷിക്കാന്‍ അമ്മ ആനയും മുതലയും തമ്മിലുള്ള മാരകമായ ഏറ്റുമുട്ടല്‍ കാണാം. ഒരു കുളത്തില്‍ വെള്ളം കുടിക്കുന്നതിനിടെയായിരുന്നു അമ്മയുടെ കരുതല്‍. ഒരു കാറിനുള്ളില്‍ നിന്ന് എടുത്ത വീഡിയോയില്‍ ആനയും അതിന്റെ കുട്ടിയും ഒരു ചെളിവെള്ളത്തില്‍ നില്‍ക്കുന്നതും അതില്‍ നിന്ന് വെള്ളം കുടിക്കുന്നതും കാണിക്കുന്നു. വെള്ളത്തിനടിയില്‍ നിന്ന് പെട്ടെന്ന് ഒരു മുതല പ്രത്യക്ഷപ്പെടുന്നു. തല്‍ക്ഷണം, സൗമ്യനായ ഭീമന്‍ മുതലയുടെ അടുത്തേക്ക് ആന കുതിക്കുകയും ചവിട്ടുകയും അതിനെ ഓടിക്കുകയും ചെയ്യുന്നു.

Keywords: Social-Media-Posts, Viral-Video, Netizens, New Delhi News, Social Media Trending Post, 5 Social Media Posts That Were Insanely Viral This Week.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia