Skeletons Found | ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; മരിച്ച് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും അറിയാതിരുന്നതില്‍ അമ്പരന്ന് അന്വേഷണ സംഘം

 


ബംഗ്ലൂരു: (KVARTHA) ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുന്‍ പി ഡബ്ലു ഡി എന്‍ജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Skeletons Found | ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; മരിച്ച് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും അറിയാതിരുന്നതില്‍ അമ്പരന്ന് അന്വേഷണ സംഘം

മരണം 2019ല്‍ നടന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2019ലെ കലന്‍ഡറും അവസാനം അടച്ച വൈദ്യുതി ബിലുമെല്ലാം(Bill) വീട്ടില്‍ നിന്നും കണ്ടെത്തിയതോടെയാണ് മരണം നടന്നത് ആ വര്‍ഷമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. ബില്‍ അടക്കാത്തതിനാല്‍ പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.

ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും സംഭവം അറിയാതിരുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ടതായി തോന്നിക്കുന്ന കെട്ടിടത്തിലേക്ക് കടന്ന പ്രദേശവാസിയാണ് മറവ് ചെയ്യാത്ത നിലയില്‍ ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെടുത്തത്.

നാലുപേരുടെ മൃതദേഹങ്ങള്‍ ഒരേ മുറിയിലാണ് കണ്ടെത്തിയത്. രണ്ടുപേരുടേത് ബെഡിലും മറ്റു രണ്ടുപേരുടേത് തറയിലുമായിരുന്നു കിടന്നിരുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ വല്ലപ്പോഴും ജഗന്നാഥ റെഡ്ഡി പുറത്തിറങ്ങുന്നതൊഴിച്ചാല്‍ മറ്റാരും വീടിന് പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. അയല്‍ക്കാരുമായി ഇവര്‍ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

മരണകാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് പൊലീസ് പറയുന്നത്. ജഗന്നാഥിന് ഭാര്യയുടെ ചികിത്സക്കായി ലക്ഷങ്ങള്‍ ചിലവിടേണ്ടി വന്നിരുന്നു. ഇവരുടെ മറ്റൊരു മകനായ മഞ്ജുനാഥ് 2014ല്‍ മരിച്ചിരുന്നു. മറ്റു മൂന്ന് മക്കളും വിവാഹം കഴിച്ചിരുന്നില്ല. മരിച്ച അഞ്ച് പേര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും മറ്റുള്ളവരുമായി വല്ലപ്പോഴും സംസാരിച്ചിരുന്നത് ജനല്‍ വഴിയായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. 2019 ജൂലൈ മുതല്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

Keywords: 5 skeletons found in Karnataka house, dead of same family, Bengaluru, News, Skeletons Found, Police, Probe, Family, Natives, media, Forensic Test, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia