Success Story | ദാരിദ്ര്യത്തിൽ നിന്ന് കോടികളുടെ വിറ്റുവരവുള്ള കമ്പനി ഉടമയിലേക്ക്; കഠിനാധ്വാനം കൊണ്ട് വിജയഗാഥകൾ രചിച്ച 5 പ്രമുഖ വനിതാ സംരംഭകർ; പിന്നിട്ട വഴികൾ അറിയാം

 

ന്യൂഡെൽഹി: (KVARTHA) വീടിൻ്റെ നാലു ചുവരുകൾക്കുള്ളിൽ പാചകം ചെയ്ത് കുടുംബം പുലർത്തുക മാത്രമാണ് സ്ത്രീകളുടെ ജോലി എന്ന കാലം കഴിഞ്ഞു. ഇന്ന് സ്ത്രീകൾ വീടു പരിപാലനത്തോടൊപ്പം അവരുടേതായ പ്രത്യേക ഐഡൻ്റിറ്റി സൃഷ്ടിക്കുന്നു. സിനിമ, രാഷ്ട്രീയം, ശാസ്ത്രം, കായികം, ബിസിനസ് എന്നിങ്ങനെ എല്ലാ മേഖലകളിലും അവർ തിളങ്ങി നിൽപുണ്ട്. ഓരോ വർഷവും നിരവധി വനിതാ സംരംഭകർ ബിസിനസ് ലോകത്ത് തങ്ങളുടെ കഴിവുകൾ അടയാളപ്പെടുത്തുകയും പുരുഷന്മാരെ മറികടക്കുകയും ചെയ്യുന്നു.

Success Story | ദാരിദ്ര്യത്തിൽ നിന്ന് കോടികളുടെ വിറ്റുവരവുള്ള കമ്പനി ഉടമയിലേക്ക്; കഠിനാധ്വാനം കൊണ്ട് വിജയഗാഥകൾ രചിച്ച 5 പ്രമുഖ വനിതാ സംരംഭകർ; പിന്നിട്ട വഴികൾ അറിയാം

ലോകമെമ്പാടുമുള്ള ബിസിനസ് മേഖലയിൽ ഇന്ത്യൻ സ്ത്രീകൾ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകത്തെ മുൻനിര ബ്രാൻഡുകളുടെ സിഇഒമാരായി നിരവധി ഇന്ത്യൻ വനിതകളുണ്ട്. പെപ്‌സി സിഇഒ ആയിരുന്ന ഇന്ദ്ര നൂയി, സുചി മുഖർജി, വിനീത ജെയിൻ, കിരൺ മജുംദാർ ഷാ തുടങ്ങിയ നിരവധി വനിതാ സംരംഭകരോ ഉന്നത ഉദ്യോഗസ്ഥരോ ആകട്ടെ, അവരെ ഇന്ന് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

വ്യക്തിഗത മികവിനൊപ്പം ആഗോള തലത്തിൽ ഇന്ത്യക്ക് പുതിയ ഐഡൻ്റിറ്റിയും അവർ നൽകുന്നു. സമൂഹത്തിൻ്റെ ചങ്ങലകൾ തകർത്ത് സ്ത്രീ സംരംഭകർ എന്ന നിലയിൽ തങ്ങളുടേതായ സവിശേഷ വ്യക്തിത്വം ഉണ്ടാക്കിയ അഞ്ച് വനിതാ സംരംഭകരെക്കുറിച്ച് അറിയാം.

* ഗസൽ അലഗ്

ചണ്ഡീഗഢിലെ ഗുരുഗാവിൽ താമസിക്കുന്ന ഗസൽ അലഗിനെ ആർക്കാണ് പരിചയമില്ലാത്തത്? സ്ത്രീകൾക്ക് അവരുടെ ജീവിതം തീരുമാനിക്കാൻ അവകാശമില്ലാത്ത ഒരു കുടുംബത്തിലായിരുന്നു മമാർത്തിൻ്റെ (Mamaearth) സഹസ്ഥാപകയായ ഗസൽ ജീവിച്ചിരുന്നത്. എന്നാൽ ഗസലിൻ്റെ മാതാപിതാക്കൾ വളരെയധികം പിന്തുണച്ചു. അമ്മയായതിന് ശേഷമാണ് മമാർത്ത് തുടങ്ങിയത്. ചെറുപ്പം മുതലേ ശാഠ്യക്കാരിയായ അവർ തൻ്റേതായ പ്രത്യേക ഐഡൻ്റിറ്റി സൃഷ്ടിക്കാൻ ആഗ്രഹിച്ചു. എന്നാൽ കുടുംബ കാരണങ്ങളാൽ അവർക്ക് അതിന് കഴിഞ്ഞില്ല. മാതാപിതാക്കളുടെ പിന്തുണയോടെ, ഒന്നും അറിയാത്ത ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തു. അവിടെ ബിസിനസിൻ്റെ സൂക്ഷ്മതകൾ പഠിച്ചു, നാലു വർഷം ജോലി ചെയ്തു.

സംരംഭകയേക്കാൾ സ്വയം 'മോംപ്രണർ' എന്ന് വിളിക്കാനാണ് ഗസൽ ഇഷ്ടപ്പെടുന്നത്, കാരണം അവരുടെ മകന് ആറ് മാസം പ്രായമുള്ളപ്പോൾ ചർമ്മപ്രശ്നമുണ്ടായിരുന്നു. ഇന്ത്യൻ ഉൽപന്നങ്ങളൊന്നും മകന് ചേരുന്നുണ്ടായിരുന്നില്ല. അമ്മയായതിനാൽ അവർക്ക് വല്ലാത്ത വിഷമം തോന്നി. ഇന്ത്യക്ക് പുറത്ത് നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്തപ്പോൾ അവ അനുയോജ്യമാണെന്ന് വ്യക്തമായി. മറ്റ് കുട്ടികൾക്കും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് അവരെ ചിന്തിപ്പിച്ചു. അതിനാൽ ഇതുമായി ബന്ധപ്പെട്ട ബിസിനസിനെക്കുറിച്ച് ഗവേഷണം ചെയ്യുകയും ശിശു ഉൽപ്പന്നങ്ങളുമായി മമാർത്തിന് തുടക്കമിടും. വിപണിയിൽ അതിൻ്റെ പ്രതികരണം വളരെ മികച്ചതായിരുന്നു. ഇന്ന് 7500 കോടിയുടെ കമ്പനിയുടെ ഉടമയാണ് ഗസൽ.

* പാബിബെൻ റബാരി

ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള സാധാരണ സ്ത്രീക്ക് ബിസിനസ് ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന് ആരാണ് കരുതിയിരുന്നത്? ഇവിടെ സംസാരിക്കുന്നത് പാബിബെൻ ഡോട്ട് കോം ഉടമയായ പാബിബെൻ റബാരിയെക്കുറിച്ചാണ്. ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ദാരിദ്ര്യത്തിൽ വളർന്ന പാബിബെൻ റബാരിക്ക് കുട്ടിക്കാലത്ത് തന്നെ പിതാവിൻ്റെ പിന്തുണ നഷ്ടപ്പെട്ടു. ഇക്കാരണത്താൽ ഒരു തരത്തിലുള്ള സ്കൂൾ വിദ്യാഭ്യാസവും ലഭിച്ചില്ല. അമ്മയോടൊപ്പം കൂലിപ്പണി ചെയ്ത് കുടുംബം പുലർത്താൻ തുടങ്ങി. കുട്ടിക്കാലം മുതൽ പരമ്പരാഗത കലകളിലും കരകൗശല വസ്തുക്കളിലും പാബിബെൻ റബാരിക്ക് താൽപ്പര്യമുണ്ടായിരുന്നു.

ഇത് തൻ്റെ തൊഴിലാക്കി. പിന്നീട് പാബിബെൻ ഡോട്ട് കോം എന്ന ഓൺലൈൻ വെബ്‌സൈറ്റ് സൃഷ്ടിച്ചു. ഇതിൽ ഇന്ത്യയുടെ പരമ്പരാഗത എംബ്രോയ്ഡറി ഉൽപ്പന്നങ്ങൾ വാങ്ങാം. അവരുടെ ബാഗുകൾ ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും വളരെ പ്രശസ്തമാണ്. ഹോളിവുഡ്, ബോളിവുഡ് സിനിമകളിലും ഈ ബാഗുകൾ ഉപയോഗിച്ചിരുന്നു. മാത്രമല്ല, തനിക്കൊപ്പം നിരവധി സ്ത്രീകൾക്ക് ജോലിയും നൽകിയിട്ടുണ്ട്. ഇന്ന് കമ്പനിയുടെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിലധികമാണ്.

* വിനീത സിംഗ്

ഷുഗർ കോസ്‌മെറ്റിക്‌സിൻ്റെ സ്ഥാപക വിനീത സിങ്ങിനെ ആർക്കാണറിയാത്തത്? ഗുജറാത്തിലെ ആനന്ദ് എന്ന ചെറുപട്ടണത്തിൽ ജനിച്ച വിനീതയ്ക്ക് എഴുത്തും വായനയും തുടക്കം മുതൽ ഇഷ്ടമായിരുന്നു. എപ്പോഴും പഠനത്തിൽ ഒന്നാമതായിരുന്നു. ഐഐടി, ഐഐഎം തുടങ്ങിയ കഠിനമായ പരീക്ഷകളിൽ പോലും അനായാസം വിജയിച്ചു. എന്നിട്ടും തന്റെ ജോലിയിൽ തൃപ്തയായിരുന്നില്ല, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു. ഈ സാഹചര്യത്തിലാണ് ഒരു കോടി രൂപയുടെ ജോലി വാഗ്ദാനം നിരസിച്ച് സ്വന്തം ജോലി ചെയ്യാൻ തീരുമാനിച്ചത്.

അവരുടെ തീരുമാനത്തിൽ എല്ലാവരും ഞെട്ടി. പക്ഷേ വിനീതയ്ക്ക് തന്നിൽ തന്നെ വിശ്വാസമുണ്ടായിരുന്നു. ഷുഗർ കോസ്‌മെറ്റിക്‌സ് ആരംഭിക്കുന്നതിന് മുമ്പ് നിരവധി ചെറുകിട കമ്പനികൾ ആരംഭിച്ചെങ്കിലും അവയിൽ വിജയിക്കാനായില്ല. ഭർത്താവിനൊപ്പം ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഒരുപാട് ബുദ്ധിമുട്ടുകൾ വന്നെങ്കിലും അവർ നിർത്തിയില്ല. ഇന്ന് കമ്പനി വളരെ വിജയകരമാണ്. ഈ കമ്പനി സ്ത്രീ ഉപഭോക്താക്കൾക്കായി സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. ഇന്ന് കമ്പനിയുടെ മൂല്യം 4000 കോടി രൂപയാണ്.

* നമിത ഥാപ്പർ

തൻ്റെ ബിസിനസിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന വനിതയാണ് എംക്യൂർ ഫാർമസി എക്‌സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ. ഗുജറാത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച നമിതയുടെ വീട്ടിൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. 21-ാം വയസിൽ സിഎ പഠനം പൂർത്തിയാക്കിയ നമിത പിന്നീട് യുകെയിൽ നിന്ന് എംബിഎ ബിരുദം നേടി. ജോലിയും ചെയ്തിരുന്നുവെങ്കിലും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ചു. കഠിനാധ്വാനം ചെയ്ത് സ്വന്തമായി കമ്പനി തുടങ്ങി എംക്യൂർ ഫാർമസിയെ പുതിയ ഉയരത്തിലെത്തിച്ചു. ഇന്ന് കമ്പനിയുടെ വിറ്റുവരവ് 650 കോടി രൂപയാണ്.

* ഹിമാനി മിശ്ര

ഹിമാനി മിശ്രയെ 'ബിഹാരി' എന്ന് വിളിച്ച് ആളുകൾ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ബിഹാറിൻ്റെ കലയ്ക്ക് ലോക തലത്തിൽ അംഗീകാരം നൽകിയ വനിതയാണ്. ബീഹാറിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഹിമാനിക്ക് അച്ഛൻ മികച്ച വിദ്യാഭ്യാസം നൽകി. ഐഐടി കൊൽക്കത്തയിൽ നിന്ന് ബിടെക് പൂർത്തിയാക്കി. എല്ലാവരുടെയും പരിഹാസങ്ങൾക്ക് താൻ തീർച്ചയായും മറുപടി നൽകുമെന്ന് ഹിമാനി തീരുമാനിച്ചിരുന്നു.

ആദ്യം വിപ്രോ, ടാറ്റ, മോട്ടറോള എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം വീണ്ടും പട്‌നയിൽ വന്ന് ബിസിനസ് ആരംഭിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗ് പുതിയ തലത്തിലേക്ക് കൊണ്ടുപോകലായിരുന്നു ലക്ഷ്യം. തുടക്കത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഡിജിറ്റൽ മാർക്കറ്റിംഗിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നത് എളുപ്പമായിരുന്നില്ല. ടീം കെട്ടിപ്പടുക്കുന്നതിലും പ്രശ്‌നങ്ങളുണ്ടായി. എന്നാൽ ഇന്ന് 36 അംഗങ്ങൾ അവരുമായി ബന്ധപ്പെട്ടിരിക്കുന്നു. കമ്പനിയുടെ വിറ്റുവരവ് ലക്ഷങ്ങളാണ്. 2018-ലെ ഡിജിറ്റൽ വുമൺ അവാർഡും ഹിമാനിക്ക് ലഭിച്ചിട്ടുണ്ട്.

Keywords: News, National, New Delhi, Success Story, Women's Day, Business, Digital Marketing, Company, Digital Woman Award, 5 Prominent Women Entrepreneurs Who Created Success Stories Through Hard Work.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia