ADVERTISEMENT
മുംബൈ:(www.kvartha.com 29.01.2018) ജാപ്പനീസ് വിപണിയില്‍ സുപരിചിതനായ മാക്സി സ്കൂട്ടറുകള് 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ യമഹ ഇന്ത്യയിലെത്തിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എക്സ്പോ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ യമഹ ഡീലര്‍ഷിപ്പില്‍നിന്ന് എറോക്സ് 155 മാക്സി സ്കൂട്ടറിന്റെ സ്പൈ ചിത്രങ്ങള്‍ പുറത്തുവന്നു.
ഇന്ത്യന്‍ നിരത്തില്‍ കണ്ടു പരിചയിച്ച പതിവ് സ്കൂട്ടറുകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് യമഹയുടെ മാക്സി സ്കൂട്ടറുകള്. ഇതേ ഗണത്തില്‍പ്പെട്ട എന്‍മാക്സ് 155 കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ യമഹ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. എന്നാല്‍ ഈ മോഡല്‍ ഇതുവരെ വിപണിയിലെത്തിയിരുന്നില്ല. സ്പോര്‍ട്ടീ രൂപത്തിന് പ്രാധാന്യം നല്‍കിയാണ് എറോക്സിന്റെ ഡിസൈന്‍. കാലിനോട് ചേര്‍ന്ന മുന്‍ഭാഗത്താണ് മാറ്റങ്ങളത്രയും. ഹെഡ്ലൈറ്റ് ഉള്‍പ്പെട്ട ഫ്രണ്ട് കണ്‍സോളിന് ഹോണ്ടയുടെ ഡിയോയുമായി ചെറിയ സാമ്യമുണ്ട്. 5.8 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്ററാണ് മുഖ്യ ആകര്‍ഷണം.
എല്‍ ഇ ഡി ഹെഡ്ലാമ്പും ടെയില്‍ ലാമ്പും വെളിച്ചം നല്‍കും. മൊബൈല്‍ ചാര്‍ജിങ് സംവിധാനവും സ്കൂട്ടറിലുണ്ട്. സുരക്ഷ നല്കാന് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം സ്റ്റാന്റേര്‍ഡ് ഫീച്ചറാണ്. സീറ്റിനടയില്‍ 25 ലിറ്റര്‍ സ്റ്റോറേജ് സ്പേസുണ്ട്. ഉയര്ന്നുനില്ക്കുന്ന ഫൂട്ട്ബോര്ഡിന് താഴെയാണ് ഫ്യുവല്‍ ടാങ്ക്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുക.

15 പിഎസ് പവറും 13.8 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. 1990 എംഎം നീളവും 700 എംഎം വീതിയും 1125 എംഎം ഉയരവും 1350 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 116 കിലോഗ്രമാണ് ആകെ ഭാരം. മുന്നില്‍ ടെലസ്കോപ്പിക് ഫോര്‍ക്ക്സ് സസ്പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന് ചുമതല നിര്‍വഹിക്കുക. എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഈ മോഡല്‍ വിപണിയിലെത്തിക്കുമോയെന്ന കാര്യമൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Yamaha, Scooter, LED head lamp, Mobile charging, 5 new Yamaha motorcycles & scooters for 2018 Auto Expo; R15 V3 to Aerox < !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.