SWISS-TOWER 24/07/2023

ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ അഞ്ച് നാവിക സേനാംഗങ്ങളെ കാണാതായി

 


ADVERTISEMENT

കുമൗൻ: (www.kvartha.com 01.10.2021) ഉത്തരാഖണ്ഡിലുണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ച് നാവിക സേനാംഗങ്ങളെ കാണാതായി. കുമൗനിലെ മൗണ്ട് ത്രിശൂലിലാണ് അപകടമുണ്ടായത്. പർവതാരോഹക സംഘത്തിലുണ്ടായിരുന്ന നാവിക സേനാംഗങ്ങളെയാണ് കാണാതായിരിക്കുന്നത്. 

 ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ അഞ്ച് നാവിക സേനാംഗങ്ങളെ കാണാതായി

കരസേനയും നാവിക സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. സെപ്റ്റംബർ 3ന് മുംബൈയിൽ നിന്നും വന്ന പർവതാരോഹക സംഘത്തിലാണ് കാണാതായവർ ഉൾപെട്ടിരുന്നത്. പത്ത് പേരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. ഈ സംഘമാണ്  ദൗത്യത്തിൻ്റെ അവസാനഘട്ടത്തിലാണ് അപകടമുണ്ടാകുന്നത്. ആകെ ഇരുപത് പർവതാരോഹകരാണ് ദൗത്യത്തിന് എത്തിയിരുന്നത്. 
Aster mims 04/11/2022

അപകടത്തില്പെട്ട സംഘത്തിലെ അഞ്ച് പേർ സുരക്ഷിതരായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

SUMMARY: Five members of a mountaineering expedition team of the Indian Navy went missing on Friday following an avalanche at Mt Trishul in the western Kumaun region of Uttarakhand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia