Found Dead | ഒരു കുടുംബത്തിലെ 5 പേര്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍; ഒരു കുട്ടി ഗുരുതരാവസ്ഥയില്‍; കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സംശയം
Nov 11, 2022, 15:33 IST
പട്‌ന: (www.kvartha.com) ബീഹാറിലെ നവാഡ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കേദാര്‍ ലാല്‍ ഗുപ്ത (55), ഗുഡിയ കുമാര്‍ (45), സാക്ഷി കുമാര്‍ (18), പ്രിന്‍സ് കുമാര്‍ (17), ശബ്‌നം കുമാരി (19) എന്നിവരാണ് മരിച്ചത്. കേദാര്‍ ലാല്‍ ഗുപ്തയുടെ ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല പറയുന്നത്: കുടുംബം കടുത്ത കടബാധ്യതയിലായിരുന്നു. അതേ തുടര്‍ന്നാണ് കടുത്ത തീരുമാനമെടുത്തതെന്നാണ് പ്രാഥമിക നിഗമനം. വിഷം കലര്‍ന്ന വസ്തു കഴിച്ചതായി സംശയിക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് അയച്ചിട്ട്. റിപോര്‍ടിന് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂ.
ബുധനാഴ്ചയാണ് കേദാര്‍ ലാല്‍ ഗുപ്തയെയും കുടുംബത്തെയും വിഷം കഴിച്ച നിലയില്‍ ഒരു ദേവാലയത്തിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എല്ലാവരെയും അടുത്തുള്ള സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ചികിത്സയ്ക്കിടെ അഞ്ചുപേരും മരിച്ചു. കുടുംബത്തിന് കടുത്ത കടബാധ്യതയുണ്ടെന്നും അതാവാം സംഭവത്തിന് പിന്നിലെന്നും നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Patna,Bihar,Suicide,Police,Burnt to death,Local-News,Police, hospital,Treatment, 5 Members Of Family Allegedly Die By Suicide In Bihar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.