Accident | ബസില്‍ മറ്റൊരു ബസ് വന്നിടിച്ചു; കാത്തുനില്‍ക്കുകയായിരുന്നു ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം
May 11, 2023, 14:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (GSRTC) ബസില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ബസ് പാഞ്ഞുകയറി അഞ്ച് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗറിലെ കലോല്‍ പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരാണ് മരിച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ പോവുന്നതിനിടെയായിരുന്നു അപകടം.
കലോല്‍ ജില്ലയില്‍ താമസിക്കുന്ന ദിലീപ്സിന്‍ഹ് വിഹോള്‍ (48), പാര്‍ത്ഥ് പട്ടേല്‍ (20), ബല്‍വന്ത്ജി താക്കൂര്‍ (45), ശാരദ ജഗാരിയ (50), സാവന്‍ ദര്‍ജി (22) എന്നിവരാണ് മരിച്ചത്. 'രാവിലെ 7:20 ഓടെ അംബികാപൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ഇടത്തോട്ട് തിരിഞ്ഞ് സ്റ്റോപ്പില്‍ പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ മറ്റൊരു ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലെ അഴികള്‍ക്കിടയിലേക്ക് ആര്‍ടിസി ബസ് ഇടിച്ചുകയറുകയും കാത്തുനിന്ന യാത്രക്കാര്‍ ബസിനും അഴിക്കും ഇടയില്‍ ചതയുകയുമായിരുന്നു', കലോല്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര ഖേര്‍ പറഞ്ഞു.
സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിനുള്ളിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം വരുത്തിയ ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: Accident News, Gujarat News, Death News, National News, 5 killed as speeding private vehicle hits GSRTC bus, rams into waiting passengers in Gujarat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.