Health Tips | ഈ ഭക്ഷണങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്; ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ വരുത്താം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാവിലെ കഴിക്കുന്ന ആദ്യത്തെ ഭക്ഷണം ദിവസം മുഴുവനും നല്ല മാനസികാവസ്ഥയും ഊര്‍ജവും നല്‍കുന്നു. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. മാത്രമല്ല ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ഇവ പ്രദാനം ചെയ്യുന്നു. പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ തുടങ്ങിയ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയതായിരിക്കണം പ്രഭാതഭക്ഷണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ചായയോ കാപ്പിയോ കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കുകയാണ് പലരുടെയും ശീലം. എന്നാല്‍ വെറും വയറ്റില്‍ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. അവ പരിശോധിക്കാം.
   
Health Tips | ഈ ഭക്ഷണങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്; ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ വരുത്താം

1. ചായ അല്ലെങ്കില്‍ കാപ്പി

വെറും വയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് ദഹനപ്രശ്നങ്ങളായ വയറുവേദന, മലബന്ധം, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാവിലെ ആദ്യം കാപ്പിയോ ചായയോ കുടിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കാം അല്ലെങ്കില്‍ വയറിലെ ആസിഡ് തോത് ഉയര്‍ത്തി ഗ്യാസ്ട്രിറ്റിസ് ലക്ഷണങ്ങളെ രൂക്ഷമാക്കുകയും ചെയ്യാം.

2. സിട്രസ് പഴങ്ങള്‍

ഓറഞ്ച്, കിവി, പൈനാപ്പിള്‍, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കരുത്.
സിട്രസ് പഴങ്ങളില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, വെറും വയറ്റില്‍ ഒഴിവാക്കണം. അവയുടെ അസിഡിക് സ്വഭാവം കൊണ്ട് അന്നനാളിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ദിവസം മുഴുവന്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

3. എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് വയറിന് നല്ലതല്ല. അമിതമായി എരിവും സ്‌പൈസും ചേര്‍ന്ന ഭക്ഷണം വെറും വയറ്റില്‍ കഴിക്കുന്നത് വേദന്യ്ക്കും ദഹനക്കേടിനും അസിഡിറ്റിക്കുമൊക്കെ കാരണമാകാം.

4. പച്ചയായി പച്ചക്കറികള്‍

പാകം ചെയ്യാതെ പച്ചക്കറികള്‍ വെറും വയറ്റില്‍ കഴിക്കുന്നത് എന്തുവിലകൊടുത്തും ഒഴിവാക്കണം. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് പച്ചക്കറികള്‍. എന്നാല്‍ അത് പാകം ചെയ്യാതെ പച്ചയ്ക്ക് വെറും വയറ്റില്‍ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും.

5. ബേക്കറി ഇനങ്ങള്‍

കേക്കുകള്‍, കുക്കികള്‍ തുടങ്ങിയ ബേക്കറി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വെറും വയറ്റില്‍ ഒഴിവാക്കണം. കാരണം ഈ ഭക്ഷണങ്ങളില്‍ യീസ്റ്റ് ചേരുവയായി അടങ്ങിയിട്ടുണ്ട്. ഇത് വയറിനെ ദോഷകരമായി ബാധിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഈ ഭക്ഷണങ്ങള്‍ രാവിലെ ആദ്യം കഴിക്കുന്നത് ഗ്യാസിന്റെയോ ആമാശയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കോ കാരണമാകും.

Keywords: Malayalam News, Health News, Healthy Foods, Health Tips, National News, 5 Foods That You Must Avoid Eating On An Empty Stomach.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia