40 ദിവസം വ്രതമനുഷ്ഠിച്ച് ഇഷ്ടദേവനെ ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ എന്തിനാണ് സംസ്ഥാന പതാക ഉയര്‍ത്തി തമിഴ്നാട് വഴി വരുന്നത്? കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരെ തടഞ്ഞ് 5 ജില്ലാ കര്‍ഷക അസോസിയേഷനുകള്‍

 


അജോ കുറ്റിക്കന്‍

ഉത്തമപാളയം: (www.kvartha.com 08.01.2022) കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ തങ്ങളുടെ വാഹനങ്ങളില്‍ സംസ്ഥാന പതാക കെട്ടി തമിഴ് നാട്ടിലൂടെ വരുന്നതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി അഞ്ച് ജില്ലാ കര്‍ഷക അസോസിയേഷനുകള്‍ രംഗത്ത്. 

കര്‍ണാകയുടെ ഔദ്യോഗിക പതാകയായ മഞ്ഞയും ചുവപ്പും കലര്‍ന്ന കൊടി കെട്ടി വന്ന വാന്‍ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തതോടെ വാഹനങ്ങള്‍ തടയാനുള്ള തീരുമാനവുമായി കര്‍ഷക സംഘം രംഗത്തെത്തിയിരിക്കയാണ്.

40 ദിവസം വ്രതമനുഷ്ഠിച്ച് ഇഷ്ടദേവനെ ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ എന്തിനാണ് സംസ്ഥാന പതാക ഉയര്‍ത്തി തമിഴ്നാട് വഴി വരേണ്ടതെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. 40 വര്‍ഷത്തിലേറെയായി തമിഴ്നാടിനും കര്‍ണാടകത്തിനുമിടയില്‍ തുടര്‍ച്ചയായി നടക്കുന്ന കാവേരി നദീജല പ്രശ്നം ഉണ്ടാകുമ്പോഴെല്ലാം അവിടെ താമസിക്കുന്ന തമിഴരെ ആക്രമിക്കുന്നത് ഈ കൊടിയുമായി എത്തിയാണ്.

മാണ്ഡ്യ, ഹാസന്‍, രാംനഗര്‍, ബെന്‍ഗ്ലൂറു, മംഗലാപുരം തുടങ്ങി കര്‍ണാടകയിലെ എല്ലാ ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥയെന്ന് അഞ്ച് ജില്ലാ കര്‍ഷക സംഘം കോ-ഓര്‍ഡിനേറ്റര്‍ എസ് അന്‍വര്‍ ബാലശാങ്കം പറഞ്ഞു. കന്നട ചലവലി വടാള്‍ പക്ഷയുടെ നേതാവായ വടാള്‍ നാഗരാജിന്റെ നേതൃത്വത്തില്‍ ബംഗാരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പത്ത് ലക്ഷത്തിലധികം തമിഴരെ സംസ്ഥാന പതാകയുമായി വന്ന് ആക്രമിച്ച് തമിഴ്നാട്ടിലേക്ക് ഓടിച്ചത് ചരിത്രമാണ്.

കാവേരിക്ക് കുറുകെ മേഘത്തട്ടില്‍ പുതിയ അണക്കെട്ട് പണിയുക എന്ന മുദ്രാവാക്യം കര്‍ണാടക സംസ്ഥാനമൊട്ടാകെ ഉയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ അയ്യപ്പഭക്തരുടെ രൂപത്തില്‍ എത്തി നടത്തുന്നതെന്നും അസോസിയേഷനുകള്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന അയ്യപ്പഭക്തര്‍ ഇതേ പ്രവൃത്തി തുടര്‍ന്നാല്‍ തേനി ജില്ലാ അതിര്‍ത്തിയില്‍ തടയുമെന്നും ഇവര്‍ അറിയിച്ചു.

കര്‍ണാടകത്തില്‍ നിന്നും ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കര്‍ണാടക സര്‍കാര്‍ നല്‍കണം. തമിഴ്‌നാട്ടില്‍ അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കുന്നത് തുടരാനാണ് ഭാവമെങ്കില്‍ പ്രതികരണം ഉണ്ടാകുമെന്നും അന്‍വര്‍ ബാലശിങ്കം പറഞ്ഞു.

40 ദിവസം വ്രതമനുഷ്ഠിച്ച് ഇഷ്ടദേവനെ ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ എന്തിനാണ് സംസ്ഥാന പതാക ഉയര്‍ത്തി തമിഴ്നാട് വഴി വരുന്നത്? കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരെ തടഞ്ഞ് 5 ജില്ലാ കര്‍ഷക അസോസിയേഷനുകള്‍


Keywords:  5 District Farmers' Associations block Sabarimala pilgrims from Karnataka, Sabarimala Temple, Sabarimala Pilgrims, Farmers, Protesters, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia