Accidental Death | ജമ്മു കശ്മീരിലെ ബിലവാറില്‍ വാഹനാപകടത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം; 15 പേര്‍ക്ക് പരുക്ക്
Jan 21, 2023, 10:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ 60 വയസുള്ള സ്ത്രീ ഉള്‍പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്ക് പരുക്കേറ്റു. കത്വ ജില്ലയില്‍ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ 15 പേരെ ബിലവറിലെ സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വളവില്‍ വച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കൗഗില്‍ നിന്ന് ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം സിലയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. സംഭവത്തില്‍ ബിലവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News,National,India,Srinagar,Jammu,Kashmir,Accident,Accidental Death,Injured,Police,Vehicles,hospital, 5 Dead, 15 Injured As Car Falls Into Gorge In Jammu and Kashmir's Billawar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

