Mouth Cancer | വായിലെ കാന്‍സര്‍ തടയാം; അര്‍ബുദത്തിനുള്ള 5 കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

 


ന്യൂഡെല്‍ഹി:(www.kvartha.com) വായയുടെ ഏതെങ്കിലും ഭാഗങ്ങളില്‍ കാന്‍സര്‍ വരാം. ഒരു വ്യക്തിയുടെ ജീവിത്തെ സാരമായി ബാധിക്കുന്ന രോഗമാണ് വായിലെ കാന്‍സര്‍. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള അര്‍ബുദങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഏറ്റവും വലിയ അപകട ഘടകങ്ങള്‍ മദ്യവും പുകവലിയുമാണ്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) വായില്‍ കാന്‍സറിനുള്ള മറ്റൊരു പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

Mouth Cancer | വായിലെ കാന്‍സര്‍ തടയാം; അര്‍ബുദത്തിനുള്ള 5 കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

ചികിത്സയെക്കാള്‍ പ്രതിരോധമാണ് നല്ലത്. സ്ഥിരമായി പല്ല് തേക്കല്‍, വായ കഴുകല്‍ തുടങ്ങിയ ശുചിത്വ രീതികള്‍ പാലിക്കുന്നത് വായിലെ അര്‍ബുദം തടയുന്നതിന് സഹായകരമാണ്. ചിലതരം വായ, കഴുത്ത് കാന്‍സറുകള്‍ക്കുള്ള പ്രധാന അപകട ഘടകമായ എച്ച്പിവിക്കെതിരെ വാക്‌സിനേഷന്‍ എടുക്കുന്നതും പരിഗണിക്കുക

കാരണങ്ങള്‍


വിവിധ ഘടകങ്ങളാല്‍ ഉയര്‍ന്നുവന്നേക്കാവുന്ന ഗുരുതരവും ജീവന്‍ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് വായിലെ കാന്‍സര്‍. ഇത് വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ശര്ധിക്കുക. സാധാരണയായി '5 എസ്' എന്നറിയപ്പെടുന്ന വായയിലെ അര്‍ബുദം വികസിപ്പിക്കുന്നതിന് കാരണമാകുന്ന അഞ്ച് പ്രധാന കാരണങ്ങള്‍ ഇവയാണ്.

1. മൂര്‍ച്ചയുള്ള പല്ലുകള്‍ (Sharp teeth): വായയുടെ ഉള്ളില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കൂര്‍ത്തതോ തകര്‍ന്നതോ ആയ പല്ലുകള്‍.

2. പുകവലി (Smoking): സിഗരറ്റ്, ചുരുട്ട്, ചവയ്ക്കുന്ന പുകയില എന്നിവയുള്‍പ്പെടെയുള്ള പുകയില ഉപയോഗം വായിലെ കാന്‍സറിനുള്ള പ്രധാന അപകട ഘടകമാണ്. പുകയിലയിലെ രാസവസ്തുക്കള്‍ വായിലെയും തൊണ്ടയിലെയും കോശങ്ങളെ നശിപ്പിക്കുകയും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

3. സുഗന്ധവ്യഞ്ജനങ്ങള്‍ (Spices): ചില സുഗന്ധവ്യഞ്ജനങ്ങള്‍, പ്രത്യേകിച്ച് ചിലതരം പാചകരീതികളില്‍ ഉപയോഗിക്കുന്നവ, വായില്‍ കാന്‍സറിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

4. ലൈംഗികത (Sex): ലൈംഗിക സമ്പര്‍ക്കത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ (HPV) ചില വകഭേദങ്ങള്‍ വായിലെ കാന്‍സറിന് കാരണമാകും. ഒന്നിലധികം പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരോ ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്നവരോ ആയ ആളുകള്‍ക്ക് ഈ അപകടസാധ്യത കൂടുതലാണ്.

5. മദ്യം (Spirit): അമിതമായും ഇടയ്ക്കിടെയും മദ്യം കഴിക്കുന്നത് വായിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. മദ്യം വായിലെയും തൊണ്ടയിലെയും കോശങ്ങളെ നശിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും ചെയ്യും.

ഈ ഘടകങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും അര്‍ബുദം ഉണ്ടാകാന്‍ സാധ്യതയില്ല. കൃത്യമായ പരിശോധനയും നേരത്തെയുള്ള കണ്ടെത്തലും രോഗം തടയാനോ മികച്ച ചികിത്സയ്ക്കോ സഹായിക്കും.

പ്രതിരോധിക്കാം

വായിലും കഴുത്തിലും അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് നിരവധി വഴികളുണ്ട്

1. പുകയില ഒഴിവാക്കുക
വായിലും കഴുത്തിലും അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്, അതിനാല്‍ പുകവലിയും പുകയില ചവയ്ക്കുന്നതും ഉള്‍പ്പെടെ എല്ലാ രൂപങ്ങളും ഒഴിവാക്കുന്നത് അപകടസാധ്യത കുറയ്ക്കും.

2. മദ്യപാനം വേണ്ട
അമിതമായി മദ്യം കഴിക്കുന്നത് കാന്‍സറിനുള്ള ഒരു പ്രധാന അപകട ഘടകമാണ്, അതിനാല്‍ നിങ്ങളുടെ മദ്യപാനം പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

3. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം അര്‍ബുദത്തിന് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

4. ശുചിത്വം ശീലമാക്കുക
പതിവായി പല്ല് തുടയ്ക്കുന്നടി അടക്കമുള്ള കാര്യങ്ങളുമായി വായയുടെ ശുചിത്വം നിലനിര്‍ത്തുന്നത് ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.

5. സൂര്യനില്‍ നിന്ന് സ്വയം പരിരക്ഷിക്കുക
സൂര്യന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് നിങ്ങളുടെ കഴുത്തും മുഖവും സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയും, തൊപ്പി ധരിക്കുകയും ചെയ്യുക.

6. വാക്‌സിനേഷന്‍ എടുക്കുക
ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) മൂലമുണ്ടാകുന്ന ചിലതരം വായ, കഴുത്ത് അര്‍ബുദങ്ങള്‍ തടയാന്‍ വാക്‌സിന്‍ സഹായിക്കും.

7. പതിവായി ദന്ത പരിശോധനകള്‍ നടത്തുക
പതിവ് ഡെന്റല്‍ ചെക്കപ്പുകള്‍ വായ, കഴുത്ത് കാന്‍സറിന്റെ ഏതെങ്കിലും ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കും.

ചികിത്സ

വായയിലെ അര്‍ബുദത്തിന് ഏറ്റവും സാധാരണമായ പ്രാഥമിക ചികിത്സ ശസ്ത്രക്രിയയാണ്. കാന്‍സറിന്റെ തീവ്രതയും വ്യാപനവും അനുസരിച്ച് ബാധിത ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടതായി വന്നേക്കാം. ചികിത്സയുടെ തുടക്കത്തില്‍ രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ച്, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി കൂടുതല്‍ വിപുലമായ ഘട്ടങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം നിര്‍ദേശിക്കപ്പെടാം.

Keywords: National News, Health News, Health Tips, Cancer, Mouth Cancer, Smoking, Drinking, Cancer Treatment, Mouth Cancer Tips, 5 causes of mouth cancer and tips to prevent it.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia