Arrested | ബാഗില്‍ നിന്നും കണ്ടെടുത്തത് വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള 47 പാമ്പുകള്‍, രണ്ട് പല്ലികള്‍; യാത്രക്കാരന്‍ അറസ്റ്റില്‍
Jul 31, 2023, 14:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) യാത്രക്കാരന്റെ ബാഗില്‍ നിന്നും കണ്ടെടുത്തത് വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള 47 പാമ്പുകള്‍, രണ്ട് പല്ലികള്‍ എന്നിവ. ത്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബാതിക് എയര്‍ വിമാനത്തില്‍ എത്തിയ മുഹമ്മദ് മൊയ്തീന്‍ എന്നയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നെത്തിയതാണ് മുഹമ്മദ് മൊയ്തീന്‍. ജീവനുള്ള വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള പാമ്പുകളാണ് ഇയാള്‍ കൊണ്ടുവന്ന പെട്ടിയിലുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെട്ടിയില്‍ പ്രത്യേകം അറകളുണ്ടാക്കിയാണ് ഇവയെ സൂക്ഷിച്ചിരുന്നത്. മുഹമ്മദ് മൊയ്തീനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ഇഴ ജന്തുക്കളെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
Keywords: 47 snakes, 2 lizards seized from passenger at Trichy airport, arrested, Chennai, News, Seized, Trichy Airport, Passenger, Arrested, Bag, Customs, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.