AI-jobs | ഇന്ത്യയില്‍ കൃത്രിമ ബുദ്ധി മേഖലയില്‍ 45,000 തൊഴില്‍ അവസരങ്ങള്‍; ശമ്പളമായി 14 ലക്ഷം മുതല്‍ 45 ലക്ഷം വരെ സമ്പാദിക്കാമെന്ന് പഠന റിപ്പോര്‍ട്ട്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യയില്‍ കൃത്രിമ ബുദ്ധിയുമായി (Artificial Intelligence - AI) ബന്ധപ്പെട്ട് 45,000 തൊഴില്‍ അവസരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ടിംലീസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബാങ്കിംഗ്, നിര്‍മ്മാണം, റിട്ടെയില്‍ തുടങ്ങിയ മേഖലകളിലാണ് അവസരം. പുതുമുഖങ്ങള്‍ക്ക് 10 മുതല്‍ 14 ലക്ഷം വരെ വാര്‍ഷിക ശമ്പളം നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എഐ മേഖല ലോകമെമ്പാടും കുതിച്ച് ഉയരുന്ന സമയത്താണ് ഈ പഠനം.
         
AI-jobs | ഇന്ത്യയില്‍ കൃത്രിമ ബുദ്ധി മേഖലയില്‍ 45,000 തൊഴില്‍ അവസരങ്ങള്‍; ശമ്പളമായി 14 ലക്ഷം മുതല്‍ 45 ലക്ഷം വരെ സമ്പാദിക്കാമെന്ന് പഠന റിപ്പോര്‍ട്ട്

എഐ പ്രൊഫഷണലുകളെ ആവശ്യമുള്ള വിവിധ മേഖലകളെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഡാറ്റാ സയന്റിസ്റ്റുകളും എംഎല്‍എന്‍ജിനീയര്‍ മാറും ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ജോലിക്കാരാണ്. എഐയിലെ കരിയറിന് ആവശ്യമായ വൈദഗ്ധ്യവും റിപ്പോര്‍ട്ട് എടുത്ത്കാണിച്ചു. സ്‌കേലബിള്‍ എംഎല്‍ ആപ്ലിക്കേഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്‌ക്രിപ്റ്റിംഗ് ഭാഷകളില്‍ പ്രാവീണ്യമുള്ള എഐ പ്രൊഫഷണലുകളുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പരമ്പരാഗത എംഎല്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നത് എഐയിലെ കരിയറിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കഴിവായിരിക്കുമെന്നും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

AI-jobs | ഇന്ത്യയില്‍ കൃത്രിമ ബുദ്ധി മേഖലയില്‍ 45,000 തൊഴില്‍ അവസരങ്ങള്‍; ശമ്പളമായി 14 ലക്ഷം മുതല്‍ 45 ലക്ഷം വരെ സമ്പാദിക്കാമെന്ന് പഠന റിപ്പോര്‍ട്ട്
ടീംലീസ് ഡിജിറ്റിന്റെ ഗവേഷണമനുസരിച്ച് , ഇന്ത്യയിലെ വിവിധ ടെക്‌നോളജി മേഖലകളില്‍ പുതുമുഖങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ശമ്പളം ഇപ്രകാരമാണ്: ടാറ്റാ എന്‍ജിനീയര്‍മാര്‍ക്ക് പ്രതിവര്‍ഷം 14 ലക്ഷം രൂപവരെ സമ്പാദിക്കാം. എംഎല്‍ എന്‍ജിനീയര്‍മാര്‍10 ലക്ഷം രൂപവരെ, ഡാറ്റാ ശാസ്ത്രജ്ഞര്‍ 14 ലക്ഷം രൂപ വരെ, ബി ഐ അനലിസ്റ്റ്കള്‍ക്ക് 14 ലക്ഷം രൂപ വരെ, ഡാറ്റബേസ് അഡ്മിന്‍മാര്‍ക് 12 ലക്ഷം രൂപ വരെ. കൂടാതെ, സമാന മേഖലകളില്‍ എട്ടുവര്‍ഷത്തെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 25 മുതല്‍ 45 ലക്ഷം രൂപ വരെ ഉയര്‍ന്ന ശമ്പളം നേടാനാക്കുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

അതിവേഗം വികസിച്ച് കൊണ്ടിരിക്കന്ന ഇന്നത്തെ തൊഴില്‍ വിപണിയില്‍ , കരിയര്‍ വളര്‍ച്ചയ്ക്കും തൊഴില്‍ സാധ്യതയ്ക്കും എഐ നൈപുണ്യത്തോടുള്ള വൈദഗ്ദ്ധ്യം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സര്‍വേ പ്രകാരം, 37% ഓര്‍ഗനൈസേഷനുകളും എഐറെഡി വര്‍ക്ക്ഫോഴ്സിനെ സൃഷ്ടിക്കുന്നതിന് ജീവനക്കാര്‍ക്ക് പ്രസക്തമായ ഉപകരണങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നു.

Keywords: AI-Jobs, Artificial Intelligence, Artificial Intelligence Jobs, News, National, Top-Headlines, India, Job, Report, Salary, Health, Education, Bank, Banking, 45,000 AI-related jobs vacant in India: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia