Earthquake | അരുണാചല്‍ പ്രദേശിലും മധ്യപ്രദേശിലും ഭൂചലനം; ആളപായം റിപോര്‍ട് ചെയ്തിട്ടില്ല
Nov 1, 2022, 15:59 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) രണ്ട് സംസ്ഥാനങ്ങള്‍ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലും മധ്യപ്രദേശിലുമാണ് ഭൂചലനം ഉണ്ടായത്. അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് പുലര്‍ചെ നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തി. അതേസമയം, ഭൂകമ്പത്തില്‍ ആളപായമോ സ്വത്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സ്ഥിരീകരിച്ചിട്ടില്ല.
മധ്യപ്രദേശിലെ പച്മറിയിലാണ് പുലര്‍ചെ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിന്‍ഡോരി, ജബല്‍പൂര്‍, മണ്ഡ്ല, അനുപ്പുര്‍ ബാലഘട്ട്, ഉമരിയ എന്നീ ആറ് ജില്ലകളിലാണ് ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഏകദേശം 50 സെകന്‍ഡോളം പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.
Keywords: News,National,India,New Delhi,Earthquake,Top-Headlines,Madhya pradesh, 4.3 magnitude earthquake hits Madhya Pradesh, tremors felt in Arunachal PradeshEarthquake of Magnitude:3.9, Occurred on 01-11-2022, 08:43:59 IST, Lat: 23.28 & Long: 80.35, Depth: 10 Km ,Location: 216km ENE of Pachmarhi, Madhya Pradesh, India for more information Download the BhooKamp App https://t.co/pHAPsMPuc0@ndmaindia @Indiametdept pic.twitter.com/RZZAzS2A3a
— National Center for Seismology (@NCS_Earthquake) November 1, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

