Election | 400 സീറ്റ് നേടിയാൽ ക്ഷേത്രം തരും ഇന്ത്യക്ക്, അതും മസ്ജിദ് തകർത്ത്; നല്ല കാഴ്ചപ്പാട് തന്നെ!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) നാനൂറ് സീറ്റ് നേടിയാൽ ക്ഷേത്രം തരും ഇന്ത്യക്ക്. അതും മസ്ജിദ് തകർത്ത്. നല്ല വികസന കാഴ്ചപ്പാട് തന്നെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടിയാല്‍ മഥുരയിൽ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും വാരാണസിയിലെ ഗ്യാൻവാപി പള്ളിക്ക് പകരം കാശി വിശ്വനാഥ ക്ഷേത്രവും നിർമ്മിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരിക്കുകയാണ്. മോദിക്ക് 400 സീറ്റ് കിട്ടിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഇത്രക്കും പച്ചയായി തെരഞ്ഞെടുപ്പ് ചട്ടം ലംഘനം നടത്തിയിട്ടും ഒരു കൂസലും ഇല്ലാത നോക്കി നില്‍ക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും നിയമസംവിധാനമൊക്കെയുമാണ് ഈ രാജ്യത്തിലെ ഏറ്റവും വലിയ തമാശ.

Election | 400 സീറ്റ് നേടിയാൽ ക്ഷേത്രം തരും ഇന്ത്യക്ക്, അതും മസ്ജിദ് തകർത്ത്; നല്ല കാഴ്ചപ്പാട് തന്നെ!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഭരിക്കുന്ന പാർട്ടിയുടെ ഒരു ഗതികേട് ആണ് ഈ കാണുന്നത്. ആളുകളെ തമ്മിൽ തല്ലിക്കുക. എന്നിട്ട് അത് കാണാൻ എന്ത് രസമാ! മതഭ്രാന്തും അക്രമവുമല്ലാതെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളും ഇവർ പറയില്ല. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്തുക, അതാണ് ലക്ഷ്യമെന്നാണ് വിമർശനം. ജനങ്ങളുടെ നന്മയെ മുൻനിർത്തി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നാട്ടിൽ പുരോഗതി കൈവരിയ്ക്കാനും വിദ്യാഭ്യാസം, തൊഴിൽ, വിലക്കയറ്റം, നിയമനം തുടങ്ങി ഒന്നിനെക്കുറിച്ചും ഒരു വാക്കുപോലും ബി ജെ പിയ്ക്ക് പറയാനില്ലേ?

ബി ജെ പി യെ പരസ്യമായും രഹസ്യമായി പിന്തുണയ്ക്കുന്ന ആളുകൾക്കും ഇതേ മനോഭാവം ആയിരിയ്ക്കും എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ഈ മുഖ്യൻ്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. ജനങ്ങൾക്ക് എന്തെങ്കിലും തൊഴിൽ കിട്ടാനുള്ള, വരുമാന മാർഗത്തിന് വേണ്ടിയുള്ള സംരംഭങ്ങൾ, പദ്ധതികൾ, വികസനങ്ങൾ ഒന്നും ഇവർക്ക് ഇല്ലേ എന്ന് സംശയിക്കുന്നവാരാണ് ഇപ്പോൾ അധികവും. അമ്പലം പണിയുന്നവർ അമ്പലം പണിയട്ടെ. പള്ളി പണിയുന്നവരും മോസ്ക്ക് പണിയുന്നവരും അത് ചെയ്യട്ടെ. രാജ്യത്തിൻറെ ഭരണഘടന അനുസരിച്ച് ഭരിക്കാമെന്ന് പ്രതിജ്ഞ ചെയ്തവർ ചെയ്തുകൂട്ടുന്ന ഓരോ സംഭവങ്ങൾ കാണുമ്പോൾ നമ്മുടെ നാടിനുപറ്റിയ ദുരന്തത്തെക്കുറിച്ചാണ് ഓർത്തു പോകുന്നത്.

അമ്പലങ്ങളും പള്ളികളും വിശ്വാസങ്ങളും ആരാധനകളും ഒക്കെ നല്ലതുതന്നെ. അതിന് ആരും ഇവിടെ എതിർക്കുന്നില്ല, എതിർത്തിട്ടുമില്ല. ബിജെപിക്ക് എളുപ്പമാർഗത്തിൽ ഭരണം കയ്യാളാനുള്ള കുതന്ത്രങ്ങൾ മാത്രം അമ്പലവും രാമനും വിശ്വാസങ്ങളും ആകുമ്പോഴാണ് പ്രശ്നം. എന്നാൽ ഇവർക്ക് ലെവലേശം ഭക്തി കാണാനുമില്ല. കാണുന്നതും ചെയ്യുന്നതും ഒക്കെ കാപട്യങ്ങളുടെ കർമ്മങ്ങൾ മാത്രം. യഥാർത്ഥ ദൈവ ഭക്തർ ഇങ്ങനെയാണെന്ന് ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ? ഇനി പള്ളി പൊളിച്ചാൽ ഇന്ത്യയിലെ ധരിദ്രനാരായണൻമാരുടെ വയർ നിറയുമെങ്കിൽ അത് ഇപ്പോഴും ചെയ്യാമല്ലോ. ഇലക്ഷൻ കഴിയും വരെ എന്തിന് കാത്തു നിൽക്കണം. പള്ളി, അമ്പലം, മുസ്ലിം, ഹിന്ദു. ഒരു പാർട്ടിയുടെ ഗതികേട് അല്ലാതെ എന്ത് പറയാൻ.

അധികാരം കയ്യിൽ നിന്ന് പോകും എന്ന് കരുതി കരയുന്ന പ്രധാനമന്ത്രി. ആ പ്രധാനമന്ത്രി കാശ്മീർ തിരിച്ചു പിടിക്കും പോലും. ആ ധൈര്യശാലിയാണ് ഇപ്പോൾ കരയുന്നത്. പള്ളി പൊളിച്ച് അമ്പലം പണിയും. അതുറപ്പാണ്, അതുകൊണ്ട് ഈ രാജ്യത്ത് ജനങ്ങൾക്ക് എന്താണ് നേട്ടം എന്നുകൂടി ഒന്ന് വിവരിച്ചാൽ നന്നായിരുന്നു. വർഗീയത പറഞ്ഞ് രാജ്യത്തിന്റെ യശസ്സ് ഓരോ ദിവസവും കളഞ്ഞു കൊണ്ടിരിക്കുന്നു. വാരണാസിയിൽ പോയി കരയുന്നു. എന്തിനുവേണ്ടി അധികാരം നഷ്ടപ്പെടുമെന്ന് കരുതി.

ജനങ്ങൾക്ക് നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങനെ കിടന്നുകരയണോ? രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും മോശം പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തിലാണോ നമ്മുടെ പ്രധാനമന്ത്രി? കഴിവില്ലെന്ന് സ്വയം തെളിയിക്കുന്നതാണ് അദ്ദേഹവും കൂട്ടാളികളും പച്ചയ്ക്ക് വർഗീയത പറഞ്ഞുകൊണ്ട് നടത്തുന്ന കൂട്ടക്കരച്ചിൽ. ഏത് ഈശ്വരൻ ആണ് മറ്റുള്ളവരെ ദ്രോഹിക്കാൻ പറയുന്നത്. നമ്മൾ ചുമക്കുന്നത് അല്ല, നമ്മളെ ചുക്കുന്നത് ആവണം ദൈവം.

Keywords:  News, Malayalam News,   Politics, Election, Lok Sabha election, Himanta Biswa Sarma, Narendra Modi, 400 seats: Assam CM's controversial explanation
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia