Accidental Death | ഉറക്കമുണര്‍ന്ന് മാതാപിതാക്കളെ തിരഞ്ഞ കുഞ്ഞ് കെട്ടിടത്തിന്റെ 4-ാം നിലയില്‍നിന്ന് വീണ് മരിച്ചു

 


ADVERTISEMENT

മുംബൈ: (KVARTHA) ഉറക്കമുണര്‍ന്ന് മാതാപിതാക്കളെ തിരഞ്ഞ കുഞ്ഞ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണ് മരിച്ചു. മുംബൈയിലെ വിരാര്‍ വെസ്റ്റിലാണ് ദാരുണമായ സംഭവം നടന്നത്. നാലു വയസ്സുകാരി ദര്‍ശിനി ജയലയന്‍ ആണ് മരിച്ചത്.

Accidental Death | ഉറക്കമുണര്‍ന്ന് മാതാപിതാക്കളെ തിരഞ്ഞ കുഞ്ഞ് കെട്ടിടത്തിന്റെ 4-ാം നിലയില്‍നിന്ന് വീണ് മരിച്ചു

മകളെ ഉറക്കിയ ശേഷം ഭര്‍ത്താവിനെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു ദര്‍ശിനിയുടെ അമ്മ. ഇതിനിടെ ഉറക്കമുണര്‍ന്ന കുഞ്ഞ് അമ്മയെ കാണാത്തതിനെ തുടര്‍ന്ന് അപാര്‍ട്‌മെന്റില്‍ തിരഞ്ഞു നടക്കുകയും ജനല്‍വഴി താഴേക്ക് പതിക്കുകയുമായിരുന്നു. 

വൈ കെ നഗറിലെ ബച് രാജ് ലൈഫ് സ്‌പേസ് ടവറിലാണ് കുടുംബം താമസിച്ചിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകളുടെ കണ്ണുകള്‍ കുടുംബം ദാനം ചെയ്തു.

Keywords: 4-Year-Old Girl Searches For Parents After Waking Up From Sleep, Falls To Death From Building's 4th Floor, Mumbai, News, Accidental Death, Hospital, Parents, Railway Station, Apartment, Sleeping, National News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia