Fire | സെകന്തരാബാദില്‍ കെട്ടിടത്തിന് തീപ്പിടിച്ച് 4 സ്ത്രീകള്‍ ഉള്‍പെടെ 6 പേര്‍ മരിച്ചു; വിവിധ ആശുപത്രികളിലായി നിരവധി പേര്‍ ചികിത്സയില്‍
                                                 Mar 17, 2023, 09:09 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഹൈദരാബാദ്: (www.kvartha.com) സെകന്തരാബാദില്‍ വാണിജ്യ സമുച്ചയത്തിലെ കെട്ടിടത്തിന് തീപ്പിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പെടെ ആറുപേര്‍ മരിച്ചു.  തെലങ്കാനയിലെ വാറങ്കല്‍, ഖമ്മം ജില്ലയിലുള്ള ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രമീള എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. 
 
  പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാല്‍ കൃത്യമായ കാരണം അറിയണമെങ്കില്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സ്വപ്നലോക് കോംപ്ലക്‌സില്‍ തീപ്പിടിച്ചത്. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.  
  വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയിലുളളത്. ചികിത്സക്കിടെയാണ് ആറുപേര്‍ മരിച്ചത്. പൊള്ളലേറ്റവര്‍ ഉണ്ടായിരുന്നെങ്കിലും ശ്വാസോച്ഛ്വാസം മൂലമാവാം ആളുകള്‍ മരിച്ചതെന്ന് ഗാന്ധി ആശുപത്രി സൂപ്രണ്ട് രാജ റാവു ദി പറഞ്ഞു. കാര്‍ബണ്‍ മോണോക്‌സൈഡും മറ്റ് വിഷവാതകങ്ങളും ശ്വസിച്ചതായാണ് പരിശോധനയില്‍ കാണുന്നതെന്നും സുപ്രണ്ട് കൂട്ടിച്ചേര്‍ത്തു.  
 
  Keywords:  News, National, Hyderabad, Fire, Death, Injured, hospital, Treatment, Police, Doctor, Top-Headlines, Latest-News, 4 women among 6 died in massive fire at Secunderabad multi-storey commercial complex 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
