Arunachal | അരുണാചൽ പ്രദേശിൽ ബിജെപിക്ക് സന്തോഷവാർത്ത; വോട്ടെടുപ്പിന് മുമ്പേ 6 സീറ്റുകൾ സ്വന്തം! നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അടക്കം എതിരില്ലാതെ വിജയത്തിലേക്ക്
Mar 28, 2024, 10:48 IST
ഇറ്റാനഗർ: (KVARTHA) അരുണാചൽ പ്രദേശ് നിയമസഭയിലേക്ക് മുഖ്യമന്ത്രി പേമ ഖണ്ഡു ഉൾപ്പെടെ ആറ് ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടേക്കും. അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ബുധനാഴ്ച രാത്രി ഒമ്പത് മണി വരെ, സംസ്ഥാനത്തെ 60 മണ്ഡലങ്ങളിൽ ആറ് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്
പേമ ഖണ്ഡു മുക്തോ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. 2011 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം തൻ്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ദോർജി ഖണ്ഡുവിൻ്റെ മരണശേഷം കോൺഗ്രസ് ടിക്കറ്റിൽ എതിരില്ലാതെ വിജയിച്ചു. 2014ലും കോൺഗ്രസ് സ്ഥാനാർഥിയായി എതിരില്ലാതെ വിജയിച്ചിരുന്നു. 2016ലാണ് ഖണ്ഡു ബിജെപിയിൽ ചേർന്നത്. 2019ൽ 70.74% വോട്ട് നേടി കോൺഗ്രസിലെ തുപ്തൻ കുൻഫെനെ തോൽപിക്കുകയായിരുന്നു.
റോയിംഗ് സീറ്റിൽ, കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്ന സിറ്റിംഗ് എംഎൽഎ മുച്ചു മിതി മാത്രമാണ് നാമനിർദേശ പത്രിക നൽകിയത്. താലി മണ്ഡലത്തിൽ, 2020 ൽ മറ്റ് അഞ്ച് ജെഡിയു എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്ന സിറ്റിംഗ് ജിക്കെ ടേക്കെയും എതിരില്ലാതെ വിജയിച്ചേക്കും. ഈ വർഷമാദ്യം ബിജെപിയിൽ ചേർന്ന പാനി തരാം, കൊളോറിയങ്ങിൽ നിന്നുള്ള ഏക സ്ഥാനാർത്ഥിയാണ്.
താലിഹ സീറ്റിൽ ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ ന്യാതോ റിഗിയ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ നബാം തുകി പ്രതിനിധീകരിക്കുന്ന സഗാലിയിൽ അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന മുൻ പി.ഡബ്ല്യു.ഡി എഞ്ചിനീയർ രതു ടെച്ചി എന്നിവരാണ് എതിരില്ലാതെ വിജയിക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് പേർ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 28 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്. അതിന് ശേഷം ഇവരെ വിജയികളായി പ്രഖ്യാപിക്കും.
2019ലെ തെരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ ബിജെപി 41, ജെഡിയു ഏഴ്, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) അഞ്ച്, കോൺഗ്രസ് നാല് സീറ്റുകൾ നേടിയിരുന്നു. അരുണാചൽ പ്രദേശിൽ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും 60 നിയമസഭാ സീറ്റുകളിലേക്കും ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കും.
Keywords: News, National, Lok Sabha Election, Congress, BJP, Politics, Arunachal, JDU, NPC, Vote, Itanagar, For Arunachal CM and 5 others from BJP, assembly polls are a no contest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.